scorecardresearch

IndiGo flight Cancellations: ഇൻഡിഗോ പ്രതിസന്ധി തുടരുന്നു; പെരുവഴിയിലായി യാത്രക്കാർ, ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി

കഴിഞ്ഞ ആറ് ദിവസങ്ങളായി തുടരുന്ന സർവീസ് മുടങ്ങൽ ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചിരിക്കുന്നത്

കഴിഞ്ഞ ആറ് ദിവസങ്ങളായി തുടരുന്ന സർവീസ് മുടങ്ങൽ ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചിരിക്കുന്നത്

author-image
WebDesk
New Update
indigo new

IndiGo flight Cancellations

ന്യൂഡൽഹി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന്, വിമാനക്കമ്പനി സിഇഒ പീറ്റർ എൽബേഴ്സിന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കാരണം കാണിക്കൽ നോട്ടീസ് നൽകി. 

Advertisment

Also Read:ഇൻഡിഗോ പ്രതിസന്ധി; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വ്യോമയാന മന്ത്രി, അന്വേഷണം പ്രഖ്യാപിച്ചു

ദിവസങ്ങളായി തുടരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ഒരു ഉന്നതതല 'ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ്' രൂപീകരിച്ചു. വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് റീഫണ്ട് നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.

Also Read:ഇൻഡിഗോ പ്രതിസന്ധി: ആയിരത്തിലധികം സർവീസുകൾ റദ്ദാക്കി; കുതിച്ചുയർന്ന് വിമാന നിരക്ക്, മാപ്പ് ചോദിച്ച് സിഇഒ

അതേസമയം, സംഭവത്തിൽ കമ്പനിനോട് ഡിജിസിഎ വിശദീകരണം നേടി രംഗത്തെത്തി. വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുന്നത് വൻതോതിൽ യാത്രക്കാരെ ബാധിച്ച സാഹചര്യത്തിലാണ് ഡിജിസിഎ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനും അക്കൗണ്ടബിൾ മാനേജർ ഇസിഡ്രോ പോർക്വെറാസിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ആസൂത്രണത്തിലെയും റിസോഴ്‌സ് മാനേജ്‌മെന്റിലെയും വീഴ്ചയാണ് ഇതിന് കാരണമായതെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി.

സർക്കാർ ഇടപെടൽ

കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു ഇൻഡിഗോ സിഇഒയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. വിമാനത്താവളങ്ങളിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായതായി സർക്കാർ അറിയിച്ചെങ്കിലും, ജീവനക്കാരുടെ ക്ഷാമം മൂലം വെള്ളിയാഴ്ച 1600-ഓളം വിമാനങ്ങളും ശനിയാഴ്ച 800-ഓളം വിമാനങ്ങളും ഇൻഡിഗോ റദ്ദാക്കിയിരുന്നു.

Also Read:ഇൻഡിഗോ പ്രതിസന്ധി പരിഹരിക്കാൻ രണ്ട് മാസം വേണമെന്ന് കമ്പനി, ഇന്നലെ മുടങ്ങിയത് 250ലേറെ സർവ്വീസുകൾ

ഡൽഹി, മുംബൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ ഞായറാഴ്ചയും സർവീസുകൾ മുടങ്ങി. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഇന്ത്യൻ റെയിൽവേ 89 സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ നിയമങ്ങളുമായുള്ള  പൊരുത്തക്കേടാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇൻഡിഗോയുടെ വിലയിരുത്തൽ. എന്നാൽ ഡിസംബർ 10-ഓടെ സർവീസുകൾ സാധാരണ നിലയിലാകുമെന്നും, കൃത്യസമയത്തുള്ള സർവീസുകൾ  30 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.

Read More:ഗോവയിൽ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർക്ക് ദാരുണാന്ത്യം

Indigo Airlines

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: