/indian-express-malayalam/media/media_files/2025/12/06/indigo-criss111-2025-12-06-08-26-11.jpg)
IndiGo flight Cancellations Updates (Express photo by Amit Mehra)
IndiGo flight Cancellations Updates: ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടതോടെ രാജ്യത്തെ വ്യോമഗതാഗത മേഖലയിൽ വൻ പ്രതിസന്ധി. വെള്ളിയാഴ്ച മാത്രം ആയിരത്തിലധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. ശനിയാഴ്ചയും ഇതിനോടകം നിരവധി സർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. നിരവധി യാത്രക്കാരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
ടിക്കറ്റിന് കൊള്ളനിരക്ക്
ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. മുംബൈ-ഡൽഹി റൂട്ടിൽ വെള്ളിയാഴ്ച 51,000 രൂപയ്ക്ക് മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം- ഡൽഹി നിരക്ക് 75000 വരെയായി ഉയർന്നു. പതിനായിരത്തിൽ താഴെ മാത്രം നിരക്കുണ്ടായിരുന്ന കൊച്ചി-ബെംഗളൂരു റൂട്ടിൽ നിലവിൽ ടിക്കറ്റ് നിരക്ക് 25000-ത്തിന് മുകളിലാണ്.
Also Read: ഇൻഡിഗോ പ്രതിസന്ധി പരിഹരിക്കാൻ രണ്ട് മാസം വേണമെന്ന് കമ്പനി, ഇന്നലെ മുടങ്ങിയത് 250ലേറെ സർവ്വീസുകൾ
ഡൽഹി, ചെന്നൈ, ബെംഗളൂരു, കൊച്ചി തുടങ്ങി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്.പലയിടത്തും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല. പലയിടത്തും യാത്രക്കാരും വിമാനത്താവള ജീവനക്കാരും തമ്മിൽ വാക്കേറ്റമുവുണ്ടായി.
Also Read:ഇന്നും പണിമുടക്കി ഇൻഡിഗോ; ബെംഗളൂരുവിൽ മാത്രം വ്യാഴാഴ്ച റദ്ദാക്കിയത് 73 സർവ്വീസുകൾ
അതേസമയം, നിലവിലെ പ്രതിസന്ധിയിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് യാത്രക്കാരോട് മാപ്പ് ചോദിച്ചു. വെള്ളിയാഴ്ചത്തെ കൂട്ട റദ്ദാക്കലുകൾക്ക് ശേഷം ശനിയാഴ്ച ആയിരത്തിൽ താഴെ വിമാനങ്ങൾ മാത്രമേ റദ്ദാക്കപ്പെടാൻ സാധ്യതയുള്ളൂവെന്നും ഡിസംബർ 10-15 ഓടെ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റദ്ദാക്കിയ ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഡിസംബർ അഞ്ച് മുതൽ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഇളവ് ബാധകമാകുക.
അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ
വിമാന സർവീസുകൾ താറുമാറായതിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പൈലറ്റുമാരുടെ വിശ്രമ സമയം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളും റോസ്റ്ററിംഗ് പിഴവുകളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടർന്ന് പുതിയ നിയന്ത്രണങ്ങൾ തൽക്കാലത്തേക്ക് മരവിപ്പിക്കാൻ ഡിജിസിഎ നിർദ്ദേശം നൽകി.
Also Read:ഇൻഡിഗോയ്ക്ക് ആശ്വാസം; പ്രതിവാര വിശ്രമ നിബന്ധന പിൻവലിച്ച് ഡിജിസിഎ
സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപി സർക്കാരിന്റെ കുത്തക മാതൃകയാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച നിബന്ധനകളിൽ ഇളവ് നൽകിയതിനെതിരെ പൈലറ്റുമാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇത് സുരക്ഷാ വീഴ്ചകൾക്ക് കാരണമാകുമെന്നാണ് അവരുടെ വാദം.
Read More: ഇൻഡിഗോ പ്രതിസന്ധി: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ, അധിക കോച്ചുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us