scorecardresearch

IndiGo Crisis: ഇൻഡിഗോ പ്രതിസന്ധി: വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതിൽ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം

എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്? പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാരെ സഹായിക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു

എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്? പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാരെ സഹായിക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു

author-image
WebDesk
New Update
Indigo crisis 1

IndiGo Crisis Updates

IndiGo Crisis Updates: ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനും, ഇതിന്റെ മറവിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതിനും കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. യാത്രക്കാരുടെ ദുരിതം ലഘൂകരിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Advertisment

Also Read:ഇൻഡിഗോ വിമാന റദ്ദാക്കൽ: വിശദീകരണം നൽകാൻ ഡിജിസിഎ 24 മണിക്കൂർ കൂടി സാവകാശം നൽകി

ചീഫ് ജസ്റ്റിസുമാരായ ദേവേന്ദ്ര കുമാർ ഉപാധ്യായ, തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. "എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്? പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാരെ സഹായിക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചത്?" എന്ന് കോടതി ചോദിച്ചു.

Also Read:ഇൻഡിഗോ പ്രതിസന്ധി തുടരുന്നു; പെരുവഴിയിലായി യാത്രക്കാർ, ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി

പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ഭീമമായ തുക ഈടാക്കുന്നത് എങ്ങനെയെന്നും കോടതി ആരാഞ്ഞു. "നേരത്തെ 5,000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 30,000 മുതൽ 35,000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ അത് മുതലെടുക്കാൻ മറ്റ് വിമാനക്കമ്പനികളെ അനുവദിക്കുന്നത് എങ്ങനെയാണ്?" എന്നും കോടതി ചോദിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് എന്ത് സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് അറിയിക്കാനും കോടതി നിർദ്ദേശിച്ചു.

Also Read:ഇൻഡിഗോ പ്രതിസന്ധി; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വ്യോമയാന മന്ത്രി, അന്വേഷണം പ്രഖ്യാപിച്ചു

ഇൻഡിഗോ പ്രതിസന്ധിയെത്തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ടിക്കറ്റ് തുക തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

അതേസമയം, സംഭവത്തിൽ ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽനോട്ടീസ് നൽകിയിട്ടുണ്ടെന്നും കമ്പനി മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നും ഡിജിസിഎഅഭിഭാഷകൻ കോടതിയെ അറിയിച്ചു. വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് കർശനമായ നടപടിയാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ വ്യക്തമാക്കി. ഫ്ലൈറ്റ് ക്രൂ അംഗങ്ങളുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ ചട്ടങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Read More:ഇൻഡിഗോ പ്രതിസന്ധി പരിഹരിക്കാൻ രണ്ട് മാസം വേണമെന്ന് കമ്പനി, ഇന്നലെ മുടങ്ങിയത് 250ലേറെ സർവ്വീസുകൾ

Indigo Airlines

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: