ഇന്‍ഡോര്‍: ഇന്‍ഡോറില്‍നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അവസാനിമിഷം റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ഇതോടെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. ഇക്കൂട്ടത്തില്‍ ബിജെപി എംപി മീനാക്ഷി ലേഖിയും ഉണ്ടായിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി ഇന്‍ഡോറില്‍നിന്നു പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6E 8867 വിമാനം റദ്ദാക്കിയത്.
വിമാനത്താവളത്തില്‍ തങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും, ഇന്‍ഡിഗോ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തില്‍ യാത്രക്കാര്‍ക്ക് ദേഷ്യവും നിരാശയുമുണ്ടെന്നും മീനാക്ഷി ലേഖി ട്വിറ്ററില്‍ കുറിച്ചു.
Stuck at Indore Airport, people are angry and disappointed by the conduct of Indigo officials. https://t.co/tDNvYaCxgh
— Meenakashi Lekhi (@M_Lekhi) November 25, 2018
അപ്രതീക്ഷിതമായി യാത്ര മുടങ്ങിയതോടെ നിരവിധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനം അരമണിക്കൂര്‍ വൈകുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്. ഇതോടെയാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
തിങ്കളാഴ്ച 12.30ന് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇന്‍ഡിഗോ അധികൃതര്‍ തങ്ങള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.