ചെന്നൈ: ഇൻഡിഗോ എയർലൈൻസിന്റെ ബസിന് തീപിടിച്ചു. ചെന്നൈ വിമാനത്താവളത്തിൽനിന്നും യാത്രക്കാരെ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ തീ അണച്ചതിനാൽ ആർക്കും പരുക്കേറ്റില്ല.
അപകട സമയത്ത് 50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരുമായി പുറത്തേക്ക് എത്തുന്നതിന് തൊട്ടുമുൻപായാണ് തീപിടിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞു.
Indigo coach caught fire at boarding gate no. 13 at Chennai airport. No casualties. pic.twitter.com/lAkJ2z15o9
— Nagarjun Dwarakanath (@nagarjund) September 20, 2018
തീപിടിത്തത്തിൽ ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. തീപിടിക്കാനുണ്ടായ കാരണമെന്താണെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്.