ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിനേഷന് പ്രക്രിയയുടെ വേഗത കുറയുന്നു. ജൂലൈയില്‍ 13.5 കോടി പേര്‍ക്ക് വാക്സിന് നല്‍കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഞായറാഴ്ച വരെ 9.94 കോടി ഡോസുകള്‍ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. 38.26 ലക്ഷമാണ് പ്രതിദിന ശരാശരി.
ഈ വേഗതയിലാണ് തുടര്‍ന്നും മുന്നോട്ട് പോകുന്നതെങ്കില്‍ 12.5 കോടി വാക്സിന് ഡോസുകള്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കാനാകൂ. 13.5 കോടി എന്ന ലക്ഷ്യത്തിലെത്താന്‍ പ്രതിദിനം 60 ലക്ഷം വാക്സിന് വിതരണം ചെയ്യണം. എന്നാല്‍ ജൂലൈയില്‍ രണ്ട് തവണ മാത്രമാണ് ഇത്രയധികം വാക്സിന് നല്‍കിയിട്ടുള്ളത്.

ജൂണ്‍ 21 ന് പുതിയ വാക്സിനേഷന് നയം നിലവില്‍ വന്ന ആദ്യ ദിനം 87 ലക്ഷം ഡോസായിരുന്നു വിതരണം ചെയ്തിരുന്നത്. ആദ്യ വാരങ്ങളില്‍ ശരാശരി വിതരണം 4.5 കോടിയായിരുന്നു. എന്നാല്‍ ജൂലൈ 26 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിതരണ ശരാശരി 2.8 കോടിയായി കുറഞ്ഞതായി വ്യക്തമാകുന്നു.
ഇതുവരെ 43.51 കോടി വാക്സിന് ഡോസുകള്‍ നല്‍കിയതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. 18.99 ലക്ഷം ഡോസാണ് ഇന്നലെ വിതരണം ചെയ്തത്. 34 കോടി പേര് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 9.3 കോടിയാളുകളാണ് രണ്ട് ഡോസും എടുത്തിട്ടുള്ളത്.
Also Read: സംസ്ഥാനത്ത് വാക്ഷിന് ക്ഷാമം രൂക്ഷമാകുന്നു; നാല് ജില്ലകളില്‍ ഇന്ന് വിതരണം മുടങ്ങും