ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയങ്ങൾ കൂടുതൽ വഷളായി കൊണ്ടിരിക്കുമ്പോൾ നയതന്ത്ര മികവ് കൊണ്ട് ശ്രദ്ധേയനാവുകയാണ് യു.എന്നിലെ ഇന്ത്യൻ അംബാസിഡർ സെയ്ദ് അക്ബറുദ്ദീൻ. പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകർക്ക് സൗഹൃദത്തിന്റെ കൈ നീട്ടിയാണ് സെയ്ദ് അക്ബറുദ്ദീൻ വാർത്തകളിൽ നിറയുന്നത്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ സമിതി അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴായിരുന്നു സംഭവം.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകന്റെ ശ്രദ്ധേയമായ ചോദ്യം ഉയർന്ന് വന്നത്. എപ്പോഴാണ് ഇന്ത്യ പാക്കിസ്ഥാനുമായി സംസാരിക്കാൻ പോകുന്നതെന്നായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇത് കേട്ട സെയ്ദ് അക്ബറിന് സംശയം ഒന്നും ഉണ്ടായില്ല.” നിങ്ങളുടെ അടുത്ത് വന്ന് നിങ്ങൾക്ക് കൈ തരുന്നടുത്ത് നിന്ന് തുടങ്ങാം.” ഇതും പറഞ്ഞ് അവിടെ ഉണ്ടായിരുന്ന മൂന്ന് പാക് മാധ്യമപ്രവർത്തകർക്കും ഷെയ്ക്ക് ഹാൻഡ് നൽകി.

തിരികെ ഡയസിൽ വന്ന സെയ്ദ് അക്ബറുദീൻ തുടർന്നു “സിംല കരാറിൽ ഉറച്ച് നിൽക്കുമെന്ന് പറഞ്ഞുകൊണ്ട് തന്നെ ഞങ്ങൾ സൗഹൃദത്തിന്റെ കരങ്ങൾ നീട്ടിയതാണ്. ഇനി പാക്കിസ്ഥാന്റെ പ്രതികരണത്തിനായി കാത്തിരിക്കുാം.”

Read More Social Stories Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook