/indian-express-malayalam/media/media_files/uploads/2018/06/sachin.jpg)
മുംബെെ: കർഷക പ്രക്ഷോഭം ആഗോളശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിൽ സിനിമ, കായിക താരങ്ങളുടെ ഓരോ പ്രതികരണങ്ങളും വലിയ ചർച്ചയാകുന്നു. കർഷക സമരത്തെ പിന്തുണച്ച് വിദേശ സെലിബ്രിറ്റികൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം..
ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുതെന്നാണ് സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം. "പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യപ്പെട്ടു നിൽക്കാം" സച്ചിൻ ട്വീറ്റ് ചെയ്തു. #IndiaTogether, #IndiaAgainstPropaganda തുടങ്ങിയ ഹാഷ്‌ടാഗോടെയാണ് സച്ചിന്റെ ട്വീറ്റ്. കർഷക സമരത്തെ കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളൊന്നും ട്വീറ്റിലില്ല.
അതേസമയം, കർഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികൾക്കെതിരെ രൂക്ഷ വിമർശനമാണ് കേന്ദ്രം നടത്തിയത്. ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങളാണ് സെലിബ്രിറ്റികൾ നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. വസ്‌തുതകൾ പരിശോധിക്കാതെയും യാഥാർഥ്യം മനസിലാക്കാതെയുമാണ് ഇത്തരം പ്രതികരണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം.
ലഭ്യമായ വിവരങ്ങളെ കുറിച്ച് വ്യക്തമായ ധാരണ വേണമെന്നും വിദേശകാര്യ മന്ത്രാലയം. ചില നിക്ഷിപ്‌ത താല്‍പര്യക്കാര്‍ കര്‍ഷക സമരത്തിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. കർഷകരുടെ ക്ഷേമത്തിനും സുസ്ഥിതിക്കും വേണ്ടിയാണ് കർഷക നിയമങ്ങളെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച് ലോക പ്രശസ്‌ത പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൻബർഗ്, മുൻ പോൺ താരം മിയ ഖലീഫ എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
കർഷക പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ച്, ‘എന്തൊരു മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡൽഹിയിലും പരിസരത്തും അവർ ഇന്റർനെറ്റ് പോലും കട്ട് ചെയ്തിരിക്കുന്നു’ എന്നും മിയ ട്വീറ്റ് ചെയ്തു. കർഷകരുടെ പ്രതിഷേധത്തിന് ഫെബ്രുവരി രണ്ടിനു റിഹാനയും ഗ്രെറ്റ ട്യൂൻബർഗും പിന്തുണ നൽകിയതിന് പിന്നാലെയാണ് മിയ ഖലീഫയുടെ ട്വീറ്റ്.
കർഷക സമരവുമായി ബന്ധപ്പെട്ട് സിഎൻഎൻ തയാറാക്കിയ വാർത്ത പങ്കുവച്ചുകൊണ്ട് എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തത്? എന്ന ചോദ്യത്തോടെയായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതോടൊപ്പം ഫാര്‍മേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്‌ടാഗും ഗായിക ചേര്‍ത്തു.
കര്‍ഷക പ്രതിഷേധത്തിന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂൻബര്‍ഗ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ‘ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു,’ എന്നായിരുന്നു ട്വീറ്റ് ചെ്യതത്. ഇതോടെ കർഷക പ്രക്ഷോഭം രാജ്യാന്തര ശ്രദ്ധ നേടുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.