രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 781 ആയി ഉയർന്നു

കഴിഞ്ഞ 24 മണിക്കൂറിൽ 9,195 കോവിഡ് കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു

omicron, covid, ie mlayalam

ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം വീണ്ടും ഉയർന്നു. 781 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ. 238 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 167 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ.

കഴിഞ്ഞ 24 മണിക്കൂറിൽ 9,195 കോവിഡ് കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 77,002 ആയി. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,347 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,42,51,292 ആയി ഉയർന്നു.

അതേസമയം, രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഏകദേശം 143 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. ജനുവരിയിൽ 15-18 വയസ്സുകാർക്കുള്ള വാക്സിൻ 2022 ജനുവരി 3 മുതലും മുൻഗണനാ വിഭാഗക്കാരായ ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സിനു മുകളിൽ പ്രായമുള്ള, മറ്റു ഗുരുതര രോഗമുള്ളവർക്കുമുള്ള കരുതൽ ഡോസ് ജനുവരി 10 മുതലും നൽകി തുടങ്ങും.

Read More: കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനുള്ള കേന്ദ്ര മാർഗനിർദേശങ്ങൾ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indias omicron tally rises to 781

The moderation of comments is automated and not cleared manually by malayalam.indianexpress.com