scorecardresearch
Latest News

രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 653 ആയി; 6,358 പുതിയ കോവിഡ് രോഗികൾ

ഡൽഹി (165), കേരളം (57), തെലങ്കാന (55), ഗുജറാത്ത് (49) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ

omicron,covid, ie malayalam

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം ഉയർന്ന് 653 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്. 167 പേർക്കാണ് ഇവിടെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹി (165), കേരളം (57), തെലങ്കാന (55), ഗുജറാത്ത് (49) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.

omicron, covid case, ie malayalam

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,358 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 75,456 ആയി. രോഗമുക്തി നിരക്ക് 98.90 ശതമാനമാണ്.

ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. 15-18 വയസ്സുകാർക്കുള്ള വാക്സിൻ റജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ കോവിൻ പോർട്ടലിൽ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മാത്രമേ നൽകൂ. 2007 ലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. 15-18 വയസ്സുകാർക്കുള്ള വാക്സിൻ ജനുവരി 3 മുതൽ നൽകി തുടങ്ങുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖയിൽ പറയുന്നു.

ജനുവരി ഒന്നു മുതൽ സ്ലോട്ടുകൾ ബുക്ക് ചെയ്യാമെന്ന് ദേശീയ ആരോഗ്യ അതോറിറ്റി സിഇഒയും കോവിൻ പോർട്ടൽ മേധാവിയുമായ ആർ.എസ്.ശർമ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ അല്ലെങ്കിൽ സ്കൂൾ ഐഡിയോ 10-ാം ക്ലാസ് സർട്ടിഫിക്കറ്റോ ഉപയോഗിച്ച് ബുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

Read More: കുട്ടികൾക്ക് കോവാക്സിൻ മാത്രം, വാക്സിൻ റജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ: ആരോഗ്യമന്ത്രാലയം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indias omicron tally rises to 653