ബെംഗളൂരു: രാജ്യത്തിന്റെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1 എച്ച് ഉപഗ്രഹം ഐഎസ്ആർഒ ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്ന് പിഎസ്എൽവി- സി 39 റോക്കറ്റുപയോഗിച്ച് വൈകിട്ട് 6.59നാണ് വിക്ഷേപണം. ഐആർഎൻഎസ്എസ്-1 എയിലെ മൂന്ന് അറ്റോമിക് ക്ലോക്കുകൾ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് പിന്തുണയ്ക്കാനുള്ള 1425 കിലോ ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയയ്ക്കുന്നത്.

പുതിയ ഉപഗ്രഹം കൂടി എത്തുന്നതോടെ വാണിജ്യാടിസ്ഥാനത്തിൽ ജിപിഎസ് സേവനം നൽകാൻ പദ്ധതി സജ്ജമാകും. അടുത്തവർഷം പകുതിയോടെ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിക്ഷേപണത്തിന്റെ കൗണ്ടൗൺ ആരംഭിച്ച് കഴിഞ്ഞതായി ഐഎസ്ആർഒ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ