/indian-express-malayalam/media/media_files/uploads/2019/11/CJI.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ 47-ാമതു ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്ഡെ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് അറുപത്തി മൂന്നുകാരനായ എസ്.എ. ബോബ്ഡെ ചുമതലയേല്‍ക്കുന്നത്. ഇന്നലെയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാലാവധി പൂര്‍ത്തിയായത്. ഒരു വര്‍ഷവും അഞ്ച് മാസവുമാണ് എസ്.എ.ബോബ്‌ഡെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുണ്ടാകുക. 2021 ഏപ്രില്‍ 23 ന് എസ്.എ.ബോബ്‌ഡെ വിരമിക്കും.
ചീഫ് ജസ്റ്റിസ് പദവിയില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള നാലാമത്തെയാളാണു ബോബ്ഡെ. പ്രഹ്‌ളാദ് ഗജേന്ദ്രഗാഡ്കര്‍, മുഹമ്മദ് ഹിദായത്തുള്ള, ജസ്്റ്റിസ് വൈ.വി. ചന്ദ്രചൂഡ് എന്നിവരാണ് ഇതിനു മുന്‍പ് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ മഹാരാഷ്ട്ര സ്വദേശികള്‍.
Read Also: അസം പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി
സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസായ ബോബ്‌ഡെയെ തന്റെ പിന്‍ഗാമിയായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഒക്‌ടോബർ 18 നാണ് ശിപാർശ ചെയ്‌തത്. 2018 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ജെ.ചെലമേശ്വര്‍, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരും തമ്മിലുണ്ടായ പരസ്യമായ ഭിന്നത പരിഹരിക്കാന്‍ മുഖ്യപങ്ക് വഹിച്ചത് ജസ്റ്റിസ് ബോബ്‌ഡെയായിരുന്നു.
മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ ബോബ്‌ഡെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് ഉള്‍പ്പെടെയുള്ള പ്രധാന കേസുകള്‍ പരിഗണിച്ച ബഞ്ചിന്റെ ഭാഗമായിരുന്നു. ആധാര്‍ കേസ്, അയോധ്യ ഭൂമിതര്‍ക്ക കേസ് എന്നിവ പരിഗണിച്ച ബഞ്ചുകളുടെ ഭാഗവുമായിരുന്നു ജസ്റ്റിസ് ബോബ്‌ഡെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.