ചൈനീസ് അതിർത്തിയോട് ചേർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പാലം 26 ന് തുറക്കും

ചൈനീസ് അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ വ്യോമ ദൈർഘ്യം മാത്രമാണ് പാലത്തിലേക്കുള്ളത്

Dhola-Sadiya bridge, india's longest bridge, ഇന്ത്യയിലെ നീളം കൂടിയ പാലം, Dhola-Sadiya bridge, Brahmaputra river, China Border, India's longest

ദീബ്രുഗഡ്: 60 ടൺ ഭാരമുള്ള യുദ്ധ ടാങ്കർ വരെ താങ്ങാൻ ശേഷിയുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം ആസാമിൽ ഈ മാസം 26 ന് തുറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം ഉദ്ഘാടനം ചെയ്യും. ആസാമിൽ ധോല-സാദിയ നഗരങ്ങളെ ബന്ധിപ്പിച്ച് ബ്രഹ്മപുത്ര നദിക്ക് കുറുകൊണ് 9.15 ദൃകിലോമീറ്റൽ ദൈർഷ്യമുള്ള പാലം നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്ന കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ സായുധ സേനയെ കുടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ആസാമും അരുണാചൽ പ്രദേശും തമ്മിൽ വേഗത്തിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാതയും. മുംബൈയിലെ ബന്ദ്ര-വോർലി പാലത്തിനേക്കാൾ 3.55 കിലോമീറ്റർ കൂടുതൽ നീളമുള്ളതാണ് ഈ പാലം.

2011 മുതലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഏതാണ്ട് 950 കോടി രൂപ ഇതിനായി ചിലവഴിച്ചു. ആസാം തലസ്ഥാനമായ ദിസ്പൂറിൽ നിന്ന് 54 കിലോമീറ്ററും അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 300 കിലോമീറ്ററും ദൂരെയാണ് പാലം പണികിപ്പിച്ചിരക്കുന്നത്. അതേസമയം ചൈനീസ് അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ വ്യോമ ദൈർഘ്യം മാത്രമാണ് പാലത്തിലേക്കുള്ളത്.

തേസ്പൂറിലെ കാളിയബോംറ പാലം പിന്നിട്ട് മുന്നോട്ട് പോയാൽ 375 കിലോമീറ്റർ ദൂരെ ബ്രഹ്മപുത്രയ്ക്ക് കീഴിലെ ഏക പാലം കൂടിയാണ് ഇത്. ഇവിടെ ജലഗതാഗത സംവിധാനങ്ങൾ വഴിയാണ് ഇരുകരകളും ഇപ്പോൾ ബന്ധിപ്പിക്കുന്നത്. പാലം തുറന്നുകഴിഞ്ഞാൽ ആസാമിനും അരുണാചലിനുമിടയിലെ യാത്രാ സമയം നാല് മണിക്കൂർ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിവരം.

അരുണാചൽ പ്രദേശിൽ വിമാനത്താവളം ഇല്ലാത്തതിനാൽ, ദിബ്രുഗഡിലെ വിമാനത്താവളത്തിലേക്കും തിൻസുക്കിലെ റയിൽവേ സ്റ്റേഷനിലേക്കും യാത്രക്കാർക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനും ഇത് സഹായകരമാകും. 2014 ൽ തന്നെ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിരുന്നു. ഇതിന്റെ ഉദ്ഗാടനം ആദ്യം നിശ്ചയിച്ചിരുന്നത് 2015 ൽ ആയിരുന്നെങ്കിലും പിന്നീടിത് നീണ്ട് പോവുകയായിരുന്നു. ആസാമിലെ ആദ്യ ബിജെപി സർക്കാർ ഈ മെയ് 24 ന് ഒരു വർഷം പൂർത്തിയാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിച്ച പാലം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ പദ്ധതിയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indias longest bridge to be inaugurated near china border

Next Story
വാണക്രൈ സൈബർ ആക്രമണത്തിന്റെ തീവ്രത ഇന്നറിയാം: ലോക രാജ്യങ്ങൾ ഞെട്ടലിൽരണ്ട് ലക്ഷം കംപ്യൂട്ടർ ശൃംഖലകൾ വാണക്രൈ 2.0 ന്റെ പിടിയിലായതായി റിപ്പോർട്ടുകളുണ്ട്.
The moderation of comments is automated and not cleared manually by malayalam.indianexpress.com