scorecardresearch

ഉദ്ഘാടനത്തിന് മുമ്പ് പേരുമാറ്റം; രാജ്യത്തെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രെയിന്‍ ഇനി 'നമോ ഭാരത്'

ട്രെയിന്‍ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേരുമാറ്റം

ട്രെയിന്‍ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേരുമാറ്റം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Namo Bharat|PM| Train

രാജ്യത്തെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രെയിന്‍ 'നമോ ഭാരത്' എന്നറിയപ്പെടും

ന്യൂഡല്‍ഹി: ഡല്‍ഹിക്കും മീററ്റിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രെയിനിന് 'നമോ ഭാരത്' എന്ന് പേരുമാറ്റി. ട്രെയിന്‍ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേരുമാറ്റം. സര്‍വീസിന്റെ ഉദ്ഘാടന പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും സാഹിബാബാദിനെയും ദുഹായെയും ബന്ധിപ്പിക്കുന്ന റാപ്പിഡ് എക്‌സ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും പറഞ്ഞു.

Advertisment

ട്രെയിന്‍ 'നമോ ഭാരത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇത് സ്ഥിരീകരിക്കും വിധം ''രാജ്യത്തെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രെയിനായ 'നമോഭാരത്' സാഹിബാബാദിനും ദുഹായ് ഡിപ്പോയ്ക്കും ഇടയില്‍ പ്രധാനമന്ത്രി 2023 ഒക്ടോബര്‍ 20 ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ അത്യാധുനിക അള്‍ട്രാ മോഡേണ്‍ നഗര യാത്രയുടെ ഒരു പുതിയ യുഗം.'' കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

''ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രെയിന്‍ 'നമോഭാരത്' ട്രെയിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതാണ്. 180 കിലോമീറ്റര്‍ വേഗതയിലും 160 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗതയിലും'' ആണ് സര്‍വീസെന്ന് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ എക്സ് ഔദ്യോഗിക ഹാന്‍ഡില്‍ പറഞ്ഞു.

Advertisment

ആര്‍ആര്‍ടിഎസിന്റെ 82 കിലോമീറ്റര്‍ നീളമുള്ള ആദ്യ ഇടനാഴിയിലെ 17 കിലോമീറ്റര്‍ മുന്‍ഗണനാ വിഭാഗം ശനിയാഴ്ച മുതല്‍ സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധാര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നീ അഞ്ച് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ട്രെയിനുകള്‍ രാവിലെ 6 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. പതിനഞ്ചു മിനിറ്റാണ് ഒരു നഗരത്തില്‍ നിന്നും അടുത്ത നഗരത്തിലേക്ക് എത്താന്‍ നമോ ഭാരതുകള്‍ക്ക് വേണ്ടി വരുന്ന സമയം. എല്ലാ അഞ്ചുമിനിറ്റിലും ഇത്തരം ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് 30,000 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. ഗാസിയാബാദ്, മുറാദ്നഗര്‍, മോദിനഗര്‍ എന്നീ നഗര കേന്ദ്രങ്ങളിലൂടെ ഒരു മണിക്കൂറില്‍ താഴെ യാത്രാസമയത്തിനുള്ളില്‍ ഡല്‍ഹിയെ മീററ്റുമായി ബന്ധിപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താനയില്‍ പറഞ്ഞു.

Narendra Modi India Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: