വിക്രാന്തിന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു; ചിത്രങ്ങൾ

നവംബർ 20ന് പ്രാഥമിക പരീക്ഷണത്തിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽ‌ഷൻ‌, പവർ‌ ജനറേഷൻ‌ ഉപകരണങ്ങൾ‌ / സിസ്റ്റങ്ങൾ‌ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരിശോധിച്ചിരുന്നു

INS Vikrant, IAC 1, aircraft carrier, aircraft carrier INS Vikrant, aircraft carrier IAC 1, India's indigenous aircraft carrier INS Vikrant, India's indigenous aircraft carrier IAC 1, INS Vikrant specifications, IAC 1 specifications, indian navy, cochin shipyard, southern naval command, ie malalayalm

കൊച്ചി: നാവികസേനയ്ക്കുവേണ്ടി നിർമിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തി (ഐഎസി 1)ന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപ്പന ചെയ്ത് കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച കപ്പൽ കൊച്ചിയിലാണ് പരീക്ഷണം നടത്തുന്നത്. 76 ശതമാനത്തിലധികം ഭാഗങ്ങളും തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പലാണ് വിക്രാന്ത്.

INS Vikrant, IAC 1, aircraft carrier, aircraft carrier INS Vikrant, aircraft carrier IAC 1, India's indigenous aircraft carrier INS Vikrant, India's indigenous aircraft carrier IAC 1, INS Vikrant specifications, IAC 1 specifications, indian navy, cochin shipyard, southern naval command, ie malalayalm
തദ്ദേശീയ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻസ് വിക്രാന്ത് സമുദ്രപരീക്ഷണത്തിനിടെ. ഫൊട്ടൊ: ഇന്ത്യൻ നേവി / ട്വിറ്റർ

262 മീറ്റർ നീളവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമാണ് ഈ വിമാനവാഹിനി കപ്പലിനുള്ളത്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്റുകളുണ്ട്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

INS Vikrant, IAC 1, aircraft carrier, aircraft carrier INS Vikrant, aircraft carrier IAC 1, India's indigenous aircraft carrier INS Vikrant, India's indigenous aircraft carrier IAC 1, INS Vikrant specifications, IAC 1 specifications, indian navy, cochin shipyard, southern naval command, ie malalayalm
തദ്ദേശീയ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻസ് വിക്രാന്ത് സമുദ്രപരീക്ഷണത്തിനിടെ. ഫൊട്ടൊ: ഇന്ത്യൻ നേവി / ട്വിറ്റർ

യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒരേ സമയം ഹെലികോപ്റ്ററുകളെയും ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കപ്പലിന് കഴിയും. 28 മൈൽ വേഗതയും 18 മൈൽ ക്രൂയിസിംഗ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും വിക്രാന്തിനുണ്ട്.

INS Vikrant, IAC 1, aircraft carrier, aircraft carrier INS Vikrant, aircraft carrier IAC 1, India's indigenous aircraft carrier INS Vikrant, India's indigenous aircraft carrier IAC 1, INS Vikrant specifications, IAC 1 specifications, indian navy, cochin shipyard, southern naval command, ie malalayalm
തദ്ദേശീയ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻസ് വിക്രാന്തിന്റെ സമുദ്ര പരീക്ഷണം വീക്ഷിക്കുന്നവർ

നവംബർ 20ന് പ്രാഥമിക പരീക്ഷണത്തിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽ‌ഷൻ‌, പവർ‌ ജനറേഷൻ‌ ഉപകരണങ്ങൾ‌ / സിസ്റ്റങ്ങൾ‌ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരിശോധിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ജൂൺ 25ന്‌ കപ്പൽ‌ സന്ദർശിച്ച് കപ്പലിന്റെ നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു.

INS Vikrant, IAC 1, aircraft carrier, aircraft carrier INS Vikrant, aircraft carrier IAC 1, India's indigenous aircraft carrier INS Vikrant, India's indigenous aircraft carrier IAC 1, INS Vikrant specifications, IAC 1 specifications, indian navy, cochin shipyard, southern naval command, ie malalayalm
തദ്ദേശീയ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻസ് വിക്രാന്ത്

കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നാണ് വിക്രാന്തിന്റെ കടൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ കാലതാമസം നേരിട്ടത്. എന്നാൽ തൊഴിലാളികൾ, എൻജിനീയർമാർ, മേൽനോട്ടക്കാർ, ഇൻസ്പെക്ടർമാർ, ഡിസൈനർമാർ, കപ്പൽ ജീവനക്കാർ എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായി കപ്പൽ കടൽ പരീക്ഷണങ്ങൾക്കായി വേഗത്തിൽ തയാറാക്കാൻ സാധിച്ചുവെന്ന് അധികൃതർ പറഞ്ഞു.

INS Vikrant, IAC 1, aircraft carrier, aircraft carrier INS Vikrant, aircraft carrier IAC 1, India's indigenous aircraft carrier INS Vikrant, India's indigenous aircraft carrier IAC 1, INS Vikrant specifications, IAC 1 specifications, indian navy, cochin shipyard, southern naval command, ie malalayalm
തദ്ദേശീയ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻസ് വിക്രാന്ത്. ഫൊട്ടൊ: ഇന്ത്യൻ നേവി / ട്വിറ്റർ

കടൽ പരീക്ഷണത്തിൽ കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽ‌ഷൻ, പി‌ജിഡി (പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ), സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. ഐ‌.എ.സിയുടെ നിർമാണം പൂർത്തിയാകുന്നതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടും.

Also read: ഇന്ത്യയുടെ പടക്കുതിരയാവാൻ വിക്രാന്ത്; അറിയാം സവിശേഷതകൾ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indias first indigenous aircraft carrier ins vikrant started its sea trials

Next Story
കോവിഡ് മരണം: ഏപ്രിൽ, മേയ് മാസങ്ങളിൽ വർധന; കേരളത്തിൽ 1.12 മടങ്ങ്, മധ്യപ്രദേശിൽ 2.86India covid, India covid19 deaths, India death toll, india covid19 second wave, kerala covid death toll, madhya pradesh covid death toll, Maharasthra covid death toll, coronavirus, covid 19, covid 19 india toll, coronavirus india cases, coronavirus death data, coronavirus deata toll, coronavirus death data india, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com