ന്യൂഡല്‍ഹി: രാജ്യത്തെ ഇറച്ചികോഴികള്‍ക്ക് വൈദ്യശാസ്ത്രത്തിലെ തന്നെ ഏറ്റവും വീര്യംകൂടിയ തരം ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകത്ത് മറ്റെവിടെയാണ് എങ്കിലും ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഇതെന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

“അവസാന അത്താണിയായി” ഉപയോഗിക്കാവുന്ന ചില മരുന്നുകളാണ് യാതൊരു വ്യവസ്ഥയും കൂടാതെ ഇറച്ചി കോഴികളില്‍ കുത്തിവയ്ക്കാനായി ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്. കോളിസ്റ്റിന്‍ എന്ന മരുന്നാണ് ഇതില്‍ പ്രധാനം. കോഴിയുടെ ഇറച്ചിയും തൂക്കവും കൂട്ടാനാണ് കോളിസ്റ്റിന്‍ നല്‍കുന്നത്. വികസ്വരരാജ്യങ്ങളില്‍ ഇതൊരു ശീലമായിരിക്കുകയാണ് എന്നും പഠനത്തില്‍ പറയുന്നു.

ഈ മരുന്നുകളുടെ ഉപയോഗം പക്ഷിയില്‍ വളരെ വീര്യംകൂടിയ രോഗകാരികൾ ഉണ്ടാക്കുന്നതിന് ഇടയാകുന്നു. ആ രോഗകാരികളെ ചികിത്സിച്ച് ഭേദപ്പെടുത്തുക തന്നെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് സഹായകമാകുന്ന രീതിയിലാണ് പൊതു ആരോഗ്യ സംവിധാനവും പ്രവര്‍ത്തിക്കുന്നത് എന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇറച്ചികോഴികള്‍ക്ക് നല്‍കുന്നതിനായി നൂറ് ടണ്ണിന് മുകളില്‍ കോളിസ്റ്റിന്‍ ആണ് വര്‍ഷാവര്‍ഷം ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത് എന്നാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്‍റെ പഠനത്തിലും പറയുന്നത്.

മറ്റ് മരുന്നുകള്‍കൊണ്ട് ചികിത്സിച്ച് ഭേദമാക്കാനാകാത്ത ന്യൂമോണിയ അടക്കമുള്ള രോഗങ്ങള്‍ക്ക് അവസാന അത്താണിയായി നൽകിവരുന്ന മരുന്നാണ് കോളിസ്റ്റിന്‍. ഇന്ത്യയില്‍ നിന്നും ചില ആഗോള ഭക്ഷ്യ ഭീമന്മാര്‍ വഴി വിദേശത്തേക്കും ഇറച്ചിക്കോഴികളെ കടത്തുന്നുണ്ട് എന്നത് പ്രശ്നത്തിന്‍റെ ദൂരവ്യാപ്തി കൂടുക മാത്രമാണ് ചെയ്യുന്നത് എന്നും പഠനത്തില്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ