Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ഇന്ത്യയിലെ കോവിഡ് മരണക്കണക്ക് ഔദ്യോഗിക കണക്കിന്റെ ആറിരട്ടിയായിരിക്കാമെന്ന് പഠനം

ഇതുവരെ 483,178 കോവിഡ് മരണങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്

Covid 19, Covid Death, Covid News

ന്യൂഡൽഹി: ഇന്ത്യയിലെ യഥാർത്ഥ കോവിഡ് -19 മരണങ്ങളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ആറിരട്ടിയായിരിക്കാമെന്ന് പഠനം. വ്യാഴാഴ്ച സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഈ കണക്ക് 3.2 ദശലക്ഷമാണെന്ന് കണക്കാക്കുന്നു. മഹാമാരി ആരംഭിച്ചതിനുശേഷം ഇതുവരെ 483,178 കോവിഡ് -19 മരണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 71 ശതമാനം അല്ലെങ്കിൽ 2.7 ദശലക്ഷം മരണങ്ങൾ സംഭവിച്ചത് കഴിഞ്ഞ വർഷം ഏപ്രിലിനും ജൂൺ മാസത്തിനും ഇടയിൽ ഡെൽറ്റ തരംഗം രാജ്യത്തുടനീളം ആഞ്ഞടിച്ചപ്പോളാണെന്ന് ഗവേഷകർ കണ്ടെത്തി. ഈ കാലയളവിൽ, മൊത്തം മരണനിരക്ക് കോവിഡ് കാരണം ഇരട്ടിയാക്കിയിരിക്കാമെന്നും പഠനം പറയുന്നു.

“ഇന്ത്യയുടെ ഔദ്യോഗികമായ ആകെ കോവിഡ് മരണസംഖ്യ 0.48 ദശലക്ഷമാണ്. ദശലക്ഷം ജനസംഖ്യയിൽ ഏകദേശം 345 പേർ എന്ന തരത്തിലാണ് കോവിഡ് മരണനിരക്ക്. യുഎസിലെ മരണനിരക്കിന്റെ ഏഴിലൊന്ന് വരും ഇത്. കൊവിഡ് മരണങ്ങളുടെ അപൂർണ്ണമായ സർട്ടിഫിക്കേഷനും വിട്ടുമാറാത്ത രോഗങ്ങളുടെ പേരിൽ രേഖപ്പടുത്തിയതും കാരണം അത് കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടതായിരിക്കാം. മിക്ക മരണങ്ങളും ഗ്രാമപ്രദേശങ്ങളിലാണ് സംഭവിക്കുന്നതെന്നതിനാലും, പലപ്പോഴും വൈദ്യസഹായം ലഭിക്കാത്തതിനാലും കോവിഡ് മരണങ്ങളുടെ ആകെത്തുക റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു,” പഠനം പറയുന്നു.

Also Read: കരുതല്‍ ഡോസ് വാക്സിൻ ആർക്കൊക്കെ?; എങ്ങനെ ബുക്ക് ചെയ്യാം?

ടൊറന്റോ സർവകലാശാലയിലെ സെന്റർ ഫോർ ഗ്ലോബൽ ഹെൽത്ത് റിസർച്ചിലെ ഡോ. പ്രഭാത് ഝാ, ഡാർട്ട്‌മൗത്ത് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ ഡോ. പോൾ നോവോസാദ് എന്നിവരുൾപ്പെടെ ഇന്ത്യ, കാനഡ, യു.എസ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.

140,000 ആളുകളുടെ ഒരു ടെലിഫോണിക് സർവേയിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിന് ഉപയോഗിച്ചത്. ഗവൺമെന്റിന്റെ ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം വഴി 200,000 പബ്ലിക് ഹോസ്പിറ്റലുകളിലായി റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ വിവരങ്ങൾ തേടി. കൂടാതെ 10 സംസ്ഥാനങ്ങളിലെ സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തിയ മരണങ്ങളുെ കണക്കും ശേഖരിച്ചു, ഇത് ഔദ്യോഗിക കോവിഡ് -19 മരണക്കണക്കിന്റെ പകുതിയോളം വരും.

2020-ലെ അധികമരണങ്ങൾ കണക്കാക്കാൻ വിവിധ കാരണങ്ങളാൽ സംഭവിച്ച മരണങ്ങളുടെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഡിവിഷൻ (യുഎൻപിഡി) കണക്കുകളിൽ ഈ ഡാറ്റ ചേർത്തു പരിശോധിച്ചു.

“അധിക മരണങ്ങൾ മൂന്ന് ദശലക്ഷത്തിനടുത്ത്. ഔദ്യോഗികമായി രേഖപ്പെടുത്തിയ മൊത്തം കണക്കിനേക്കാൾ വളരെ കൂടുതലാണ് ഇത്. ആഗോള കൊവിഡ് മരണങ്ങളുടെ എണ്ണം രണ്ട് ദശലക്ഷമായി കുറയുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഒന്നിലധികം ഡാറ്റ ഉറവിടങ്ങളും വ്യത്യസ്ത വിശകലന സമീപനങ്ങളും ഇത് സമ്മതിക്കുന്നു. 2021 വേനൽക്കാലത്ത് ഇന്ത്യയിൽ രണ്ട് ദശലക്ഷത്തിലധികം കോവിഡ് മരണങ്ങൾ ഉണ്ടായി. ഇന്ത്യയിൽ മാത്രം വലിയൊരു പങ്ക് മരണങ്ങളുണ്ട്, ആഗോള കോവിഡ് മരണങ്ങൾ നോക്കുമ്പോൾ. ഇത് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന അവരുടെ ആഗോള സംഖ്യകൾ പുതുക്കണം, ”ഡോ നോവോസാദ് ട്വീറ്റ് ചെയ്തു.

“പഠനത്തിൽ നിന്നുള്ള നിഗമനം, റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഏഴോ എട്ടോ ഇരട്ടി മരണങ്ങൾ ഉണ്ടായി എന്നാണ്,” എന്നും ട്വീറ്റിൽ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indias covid toll may be 6 times more than reported finds study

The moderation of comments is automated and not cleared manually by malayalam.indianexpress.com