കൊറോണവൈറസ് വ്യാപനത്തെ വിജയകരമായി തടയുന്നതില്‍ വിജയിക്കുന്ന ജര്‍മ്മനി, തായ് വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ പരിശോധന നിരക്ക് വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ആവശ്യത്തിന് പരിശോധനകളില്ലാതെ കൊറോണവൈറസിനെതിരെ പോരാടുന്നത് കണ്ണുകെട്ടി പോരാടുന്നതിന് പോലെയാണെന്നും സൗമ്യ പറഞ്ഞു.

“അമേരിക്ക പോലും വലിയതോതില്‍ പരിശോധന നടത്തുന്നു. അതിനാല്‍ നമുക്ക് ചില അളവുകോലുകള്‍ വേണം. ലക്ഷം പേരില്‍ എത്ര പേരെയാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എത്രയാണ്,” അവര്‍ പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളില്‍ ആണെങ്കില്‍ ആവശ്യത്തിന് പരിശോധന നടക്കുന്നില്ലെന്ന് സൗമ്യ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയുടെ ഈ നിരക്ക് 8.89 ആണ്.

Read Also: സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്; 1021 പേർക്ക് രോഗമുക്തി

രോഗ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ ഒരു താല്‍ക്കാലിക വഴി മാത്രമാണ്. ജില്ലാ ആശുപത്രികളില്‍ ലഭ്യമായ കിടക്കകളുടേയും ക്വാറന്റൈന്‍ സൗകര്യങ്ങളുടേയും ഐസിയു, ഓക്‌സിജന്‍ സപ്ലൈ തുടങ്ങിയ വിവരങ്ങള്‍ പതിവായി നിരീക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.

വാക്‌സിന്റെ കാര്യക്ഷമതാ നിരക്ക് 70 ശതമാനത്തിന് മുകളില്‍ ആണെങ്കില്‍ വാക്‌സിന്റെ നിലവാരം നല്ലതാണ് എന്നാണ് ലോകാരോഗ്യ സംഘടന നിര്‍വചിച്ചിരിക്കുന്നതെന്ന് സൗമ്യ പറഞ്ഞു. 2021 അവസാനത്തോടെ സുരക്ഷിതവും കാര്യക്ഷമവുമായ രണ്ട് ബില്ല്യണ്‍ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാനാണ് സംഘടന ശ്രമിക്കുന്നത്.

Read in English: India’s Covid-19 testing rate lower than other countries: WHO chief scientist

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook