ഇന്ത്യയുടെ കോവാക്സിൻ കോവിഡ് ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കുമെന്ന് യുഎസ്

രണ്ടാം ഘട്ട പരീക്ഷണ ഫലങ്ങളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്

Covaxin, Australia Covaxin, Covaxin approved by Australia, Covaxin WHO, Australia recognises Covaxin, Australia covaxin nod, Australia Covaxin, Covaxin WHO, covid 19 news, latest news, news in malayalam, malayalam news, kerala news, indiane express malayalam, ie malayalam

വാഷിങ്ടൺ: ഭാരത് ബയോടെക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ച് നിര്‍മിച്ച കോവിഡ് വാക്സിനായ കോവാക്സിന്‍ ഡെല്‍റ്റ, ആല്‍ഫ വകഭേദങ്ങളെ നിര്‍വീര്യമാക്കുമെന്ന് അമേരിക്കയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്).

കോവാക്സിന്‍ സ്വീകരിച്ച ആളുകളുടെ രക്തത്തില്‍ ബി.1.1.7 (ആല്‍ഫ), ബി.1.617 (ഡെല്‍റ്റ) വകഭേദങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡീസ് ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് എന്‍ഐഎച്ച് വ്യക്തമാക്കി. ഇന്ത്യയിലും യുകെയിലുമാണ് പ്രസ്തുത വകഭേദങ്ങള്‍ ആദ്യമായി കണ്ടെത്തിയത്.

“കോവാക്സിന്‍ കോവിഡ് വൈറസിന്റെ അപ്രാപ്തമാക്കിയ രൂപത്തെ ഉള്‍ക്കൊള്ളുന്നു, ഇത് വൈറസിനെതിരെ ആന്റീബോഡികള്‍ ഉത്പാദിപ്പിച്ച് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു”, രണ്ടാം ഘട്ട പരീക്ഷണത്തില്‍ കോവാക്സിന്‍ സുരക്ഷിതമാണെന്ന് തെളിഞ്ഞതായി എന്‍ഐഎച്ച് അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ പുറത്തുവിടുമെന്നും എന്‍ഐഎച്ച് വ്യക്തമാക്കി.

മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല ഫലങ്ങളും വാക്സിന്‍ ഫലപ്രദമാണെന്നാണ് തെളിയിക്കുന്നത്. രോഗലക്ഷണങ്ങളുള്ള കോവിഡിനെ 78 ശതമാനം പ്രതിരോധിക്കുന്നു, ഗുരുതരമായ കോവിഡിനെതിരെ 100 ശതമാനമാണ് ഫലപ്രാപ്തി, ആശുപത്രി ചികിത്സയും ഉള്‍പ്പടെയാണിത്. രോഗലക്ഷണങ്ങളില്ലായെങ്കില്‍ 70 ശതമാനവും ഫലപ്രാപ്തിയുള്ളതായി എന്‍ഐഎച്ച് പറയുന്നു.

Also Read: ഇന്ത്യയിൽ അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിൻ- മൊഡേണ വാക്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indias covaxin effectively neutralises delta variant of covid

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com