Latest News

കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചു; അംബാസഡറും ഉദ്യോഗസ്ഥരുമായി വിമാനം ജാംനഗറിലെത്തി

120 ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം പുറപ്പെട്ടു

Afghanistan crisis, Afghanistan taliban, Indians in Afghanistan, Indian embassy in Kabul, Kabul embassy, Afghanistan taliban crisis, Taliban, താലിബാന്‍, Afghanistan, അഫ്ഗാനിസ്ഥാന്‍, Indian Embassy, ഇന്ത്യന്‍ എംബസി, Taliban, Joe Biden, Afghan Taliban Issue, Afghan Taliban News, Afghan Taliban Update, Afghan Taliban Latest, Afghan Taliban Videos, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: താലിബാൻ അധികാരം പിടിച്ചടക്കിയതിനെത്തുടർന്ന് സാഹചര്യം മോശമാകുന്ന അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ അംബാസഡറെയും എംബസി ഉദ്യോഗസ്ഥരെയും തിരികെയെത്തിച്ചു. ഇവരുമായുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ഗുജറാത്തിലെ ജാം നഗറില്‍ ഇറങ്ങി. 130 പേരെയാണു കൊണ്ടുവന്നത്.

1996 മുതല്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യ കാബൂളിലെ ദൗത്യത്തെ ഒഴിപ്പിക്കുന്നത്. രണ്ടു തവണയും താലിബാന്‍ അധികാരത്തില്‍ വന്നതിനു ശേഷമാണെന്നതാണു പ്രത്യേകതത.

സി -17 ഗ്ലോബ്‌മാസ്റ്റര്‍ വിമാനത്തിലാണ് അംബാസഡറെയും ഉദ്യോഗസ്ഥരെയും ഇന്ത്യയിലെത്തിച്ചത്. കാബൂളില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി ജാംനഗറിലെ വ്യോസേനാ താവളത്തില്‍ ഇറക്കുകയായിരുന്നു. വിമാനം ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലേക്ക് പറക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Afghanistan crisis, Afghanistan taliban, Indians in Afghanistan, Indian embassy in Kabul, Kabul embassy, Afghanistan taliban crisis, Taliban, താലിബാന്‍, Afghanistan, അഫ്ഗാനിസ്ഥാന്‍, Indian Embassy, ഇന്ത്യന്‍ എംബസി, Taliban, Joe Biden, Afghan Taliban Issue, Afghan Taliban News, Afghan Taliban Update, Afghan Taliban Latest, Afghan Taliban Videos, IE Malayalam, ഐഇ മലയാളം
എക്‌സ്‌പ്രസ് ഫൊട്ടോ/ശുഭജിത് റോയ്

”രാവിലെ പതിനൊന്നരയോടെ വിമാനം ലാന്‍ഡ് ചെയ്തു. തിരികെയെത്തിച്ചവരെ സ്വാഗതം ചെയ്യാന്‍ ഹാരവുമായി ഞങ്ങള്‍ റണ്‍വേയിലേക്കു പോയി. വിമാനം ഇന്ധനം നിറയ്ക്കുന്നതിനിടെ അവരെ ഉച്ചഭക്ഷണത്തിനായി കൊണ്ടുപോകുന്നു,” ഗുജറാത്തിലെ ഭക്ഷ്യ, സിവില്‍ സപ്ലൈസ് സഹമന്ത്രി ധര്‍മേന്ദ്രസിങ് ജഡേജ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

”ടെന്‍ഷനിലായ യാത്രക്കാര്‍, ജാംനഗറില്‍ ഇറങ്ങിയപ്പോള്‍ ആശ്വാസത്തിലാണ്. ക്ഷീണം മാറ്റാനയി അവരെ വ്യോമസേനാ താവളത്തിലെ സൗകര്യത്തിലേക്കു കൊണ്ടുപോയി. വിമാനം ഇന്ധനം നിറച്ചുകഴിഞ്ഞാല്‍ ഡല്‍ഹിയിലേക്കുള്ള യാത്ര പുനരാരംഭിക്കും,” ജാംനഗര്‍ കലക്ടര്‍ സൗരഭ് പാര്‍ധി പറഞ്ഞു.

Afghanistan crisis, Afghanistan taliban, Indians in Afghanistan, Indian embassy in Kabul, Kabul embassy, Afghanistan taliban crisis, Taliban, താലിബാന്‍, Afghanistan, അഫ്ഗാനിസ്ഥാന്‍, Indian Embassy, ഇന്ത്യന്‍ എംബസി, Taliban, Joe Biden, Afghan Taliban Issue, Afghan Taliban News, Afghan Taliban Update, Afghan Taliban Latest, Afghan Taliban Videos, IE Malayalam, ഐഇ മലയാളം
എക്‌സ്‌പ്രസ് ഫൊട്ടോ/ശുഭജിത് റോയ്

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും ഉടന്‍ തിരിച്ചെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

“നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്, കാബൂളിലെ ഇന്ത്യന്‍ അംബാസഡറും സഹപ്രവര്‍ത്തകരും രാജ്യത്തേക്ക് തിരികെ വരാന്‍ തീരുമാനിച്ചു,” വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാരുടെ അപേക്ഷകൾ വേഗത്തിലാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ വിസയ്ക്ക് രൂപം നല്‍കി. അഫ്ഗാനിസ്ഥാനില്‍ ഉടലെടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം വിസ വ്യവസ്ഥകൾ അവലോകനം ചെയ്തു.

“ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് വിസ അപേക്ഷകൾക്കായി ‘ഇ-എമർജൻസി എക്സ്-മിസ്ക് വിസ’ എന്ന പുതിയ വിഭാഗം ഇലക്ട്രോണിക് വിസയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നത്,” ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി; വിദേശകാര്യ മന്ത്രാലയത്തിന് കത്ത് കത്തയച്ചു

കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചത് പ്രകാരം നോർക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. കാബൂളിൽ കുടുങ്ങിയ 36 പേരാണ് നോർക്കയുമായി ബന്ധപ്പെട്ടത്. ഇക്കൂട്ടത്തിലുള്ള മലയാളികളെ കഴിഞ്ഞ ദിവസം നോർക്ക സി.ഇ.ഒ. ബന്ധപ്പെട്ടിരുന്നു. കൂടുതൽ മലയാളികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോർക്ക സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്.

Also Read: ‘അഞ്ച് വർഷം മുൻപ് ഓടിപ്പോന്നതാണ്, എന്ത് ചെയ്യണമെന്ന് അറിയില്ല,’ ഡൽഹിയിലെ എംബസിയിലെത്തിയ അഫ്‌ഗാൻ സ്വദേശികൾ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indias ambassador and staff in kabul return immediately

Next Story
കുതിച്ചുയര്‍ന്ന് പാചകവാതക വില; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com