scorecardresearch

ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത! 15 ലക്ഷം രൂപ അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി

ഇതുവരെ വൈകിയതിന് അദ്ദേഹം കാരണങ്ങളും പറയുന്നുണ്ട്

ഇതുവരെ വൈകിയതിന് അദ്ദേഹം കാരണങ്ങളും പറയുന്നുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത! 15 ലക്ഷം രൂപ അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ ഏറ്റവും വലിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കളളപ്പണം പിടിച്ചെടുക്കുമെന്നത്. ഭരണത്തിലേറി 100 ദിവസത്തിനകം പിടിച്ചെടുക്കുന്ന കളളപ്പണത്തില്‍ നിന്നും 15 ലക്ഷം രൂപ വീതം ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് നല്‍കുമെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മോദി പ്രധാനമന്ത്രിയായിട്ടും നമുക്ക് കിട്ടേട്ട 15 ലക്ഷം രൂപ കിട്ടിയും. കൂനിന്മേല്‍ കുരുവെന്ന പോലെ കളളപ്പണം പിടിച്ചെടുക്കാനായി നടത്തിയ നോട്ട് നിരോധനം ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിച്ചു.

Advertisment

ജനങ്ങള്‍ക്ക് ഇനി എന്നാണ് 15 ലക്ഷം രൂപ കിട്ടുകയെന്ന് ചോദിച്ച് പ്രതിപക്ഷം ഭരണപക്ഷത്തെ കളിയാക്കുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഇന്നേ വരെ ഇന്ത്യക്കാരുടെ സ്വപ്നമായി മാറിയ ആ 15 ലക്ഷത്തെ കുറിച്ച് മോദി മിണ്ടിയിട്ടില്ല. അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും പ്രതീക്ഷകളും വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.

നല്‍കാമെന്ന് പറഞ്ഞ 15 ലക്ഷം രൂപ താമസിയാതെ കിട്ടുമെന്നാണ് കേന്ദ്രമന്ത്രിയായ രാംദാസ് അത്തവാലെ പറയുന്നത്. ഇതുവരെ വൈകിയതിന് അദ്ദേഹം കാരണങ്ങളും പറയുന്നുണ്ട്. ഒറ്റത്തവണ അല്ലാതെ ഇന്‍സ്റ്റാള്‍മെന്റ് പോലെ പതുക്കെ ഈ പണം ജനങ്ങളുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് പറയുന്നത്. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

പമം ലഭ്യമാക്കാന്‍ വൈകിപ്പിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ പതിയെ പതിയെ വരും. ഒറ്റത്തവണയായല്ല പണം വരുന്നത്. ആര്‍ബിഐയോട് നേരത്തേ പണം ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ പണം തരുന്നില്ല. അത്കൊണ്ടാണ് പണം ശേഖരിക്കാന്‍ കഴിയാതിരുന്നത്. ചില സാങ്കേതിക തകരാറുകള്‍ ഉണ്ട്. അത് കഴിഞ്ഞാല്‍ പണം വരും,' അത്തേവാല പറഞ്ഞു.

Advertisment

മോഡി വളരെ മികച്ച പ്രധാനമന്ത്രിയാണെന്നും റഫാല്‍ വിഷയത്തില്‍ സുപ്രീം കോടതി ക്ലീന്‍ ചീട്ട് നല്‍കിയെന്നും റഫാലില്‍ പ്രതിപക്ഷം മൂന്ന് നാല് മാസങ്ങള്‍ക്കകം നിലംപരിശാകുമെന്നും രാംദാസ് അതാവ്‌ലെ പറയുന്നു. നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും രാംദാസ് അതാവ്‌ലെ മാധ്യമങ്ങളോട് പറഞ്ഞു.

Union Minister Bjp Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: