scorecardresearch

യുഎസ് വിസാ അപേക്ഷകരില്‍ പത്ത് ശതമാനവും ഇന്ത്യക്കാര്‍; ഈ വര്‍ഷം പത്ത് ലക്ഷം വിസകള്‍ അനുവദിച്ചു

കഴിഞ്ഞ വര്‍ഷം 12 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ രാജ്യം സന്ദര്‍ശിച്ചതായി യുഎസ് എംബസി പറഞ്ഞു

കഴിഞ്ഞ വര്‍ഷം 12 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ രാജ്യം സന്ദര്‍ശിച്ചതായി യുഎസ് എംബസി പറഞ്ഞു

author-image
Divya A
അപ്‌ഡേറ്റ് ചെയ്‌തു
New Update
visa|US|INDIA

യുഎസ് വിസാ അപേക്ഷകരില്‍ പത്ത് ശതമാനവും ഇന്ത്യക്കാര്‍; ഈ വര്‍ഷം പത്ത് ലക്ഷം വിസകള്‍ അനുവദിച്ചു

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യക്കാര്‍ക്കായി ഈ വര്‍ഷം ഇതുവരെ പത്ത് ലക്ഷം നോണ്‍-ഇമിഗ്രന്റ് വിസകള്‍ യുഎസ് എംബസി. വിസകള്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി നേരിട്ട് രഞ്ജു സിംഗിന് കൈമാറി.
ബിസിനസ്, യാത്ര, വിദ്യാര്‍ത്ഥി വിസ, ക്രൂ വിസ എന്നിവ ഉള്‍പ്പെടുന്നതാണ് നോണ്‍-ഇമിഗ്രന്റ് വിസ.

Advertisment

ലോകത്തിലെ ഏറ്റവും ശക്തമായ യാത്രാ ബന്ധങ്ങളിലൊന്നായി വിശേഷിപ്പിച്ച് കഴിഞ്ഞ വര്‍ഷം 12 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ രാജ്യം സന്ദര്‍ശിച്ചതായി യുഎസ് എംബസി പറഞ്ഞു. ലോകത്തൊട്ടാകെ വിസ അപേക്ഷകരില്‍ 10 ശതമാനത്തിലധികം ഇന്ത്യക്കാരാണ്. സ്റ്റുഡന്റ് വിസ അപേക്ഷകരില്‍ 20 ശതമാനവും എച്ച് ആന്‍ഡ് എല്‍ കാറ്റഗറി (തൊഴില്‍) വിസ അപേക്ഷകരില്‍ 65 ശതമാനവുമാണിത്. യുഎസ് എംബസി പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധമാണ്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നാണ്. വരും മാസങ്ങളില്‍ വിസയുടെ റെക്കോര്‍ഡ് നേട്ടം കൈവരിക്കും ''എറിക ഗാര്‍സെറ്റി പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം, എച്ച് ആന്ഡ് എല്‍ വിഭാഗം തൊഴില്‍ വിസ അപേക്ഷകര്‍ക്ക് ആഭ്യന്തര വിസ പുതുക്കാന്‍ അനുവദിക്കുന്ന ഒരു പൈലറ്റ് പ്രോഗ്രാം നടപ്പിലാക്കാന്‍ യുഎസ് പദ്ധതിയിടുന്നതായി പ്രസ്താവനയില്‍ പറയുന്നു.

Advertisment

യുഎസില്‍ ആയിരിക്കുമ്പോള്‍ തന്നെ വിസ പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന ഇന്ത്യന്‍ ടെക് തൊഴിലാളികള്‍ക്ക് ഈ നീക്കം പ്രയോജനം ചെയ്യുമെന്ന് യുഎസ് പറയുന്നു. എച്ച്-1ബി വിസയുടെ മുക്കാല്‍ ഭാഗവും ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്നു, അതേസമയം എല്‍1 വിസ സൗകര്യം വലിയൊരു വിഭാഗം ഇന്ത്യന്‍ പൗരന്മാരും ഉപയോഗിക്കുന്നു.

ജനുവരിയില്‍, ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കുള്ള വിസകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നതിനായി യുഎസ് എംബസി ശനിയാഴ്ചകളില്‍ പ്രത്യേക ഇന്റര്‍വ്യൂ സ്ലോട്ടുകള്‍ തുറന്നിരുന്നു. കോവിഡ് -19 കാരണം വിസ അപേക്ഷകള്‍ നടപടിക്രമങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതികള്‍.

America India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: