scorecardresearch

ഓൺലൈൻ തട്ടിപ്പ്: 6 വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് 53,000 കോടി; ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ

2025-ൽ മാത്രം സൈബർ തട്ടിപ്പുകൾ വഴി 19,812.96 കോടി രൂപയാണ് ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടത്

2025-ൽ മാത്രം സൈബർ തട്ടിപ്പുകൾ വഴി 19,812.96 കോടി രൂപയാണ് ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടത്

author-image
WebDesk
New Update
Cyber

പ്രതീകാത്മക ചിത്രം

ഡൽഹി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലൂടെ കഴിഞ്ഞ ആറു വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് 53,000 കോടിയിലധികം രൂപ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2025-ൽ മാത്രം സൈബർ തട്ടിപ്പുകൾ വഴി 19,812.96 കോടി രൂപയാണ് ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടത്.

Advertisment

2025-ലെ കണക്കുകൾ പ്രകാരം സൈബർ തട്ടിപ്പുകൾ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ നിന്നാണ് ഏറ്റവും കൂടുതൽ പരാതികളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം 2025-ൽ ഏകദേശം 21,77,524 തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2024-ൽ നഷ്ടം ഇതിലും കൂടുതലായിരുന്നു. ഏകദേശം 22,849.49 കോടി രൂപയാണ് 2024-ൽ തട്ടിപ്പുകാർ കൈക്കലാക്കിയത്.

Also Read: സൈബർ കുറ്റവാളികൾക്ക് കൂച്ചുവിലങ്; സസ്പെക്റ്റ് രജിസ്ട്രിയിലൂടെ 10 മാസത്തിനിടെ തടഞ്ഞത് 5,000 കോടിയുടെ തട്ടിപ്പ്

2023-ൽ 7,463.2 കോടി രൂപയായിരുന്നു തട്ടിപ്പിലൂടെ നഷ്ടമായത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ തട്ടിപ്പിന്റെ വ്യാപ്തി കുത്തനെ വർദ്ധിക്കുകയായിരുന്നു. ബാങ്കിംഗ് തട്ടിപ്പുകൾ, നിക്ഷേപ തട്ടിപ്പുകൾ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ തുടങ്ങിയവയിലൂടെയാണ് സാധാരണക്കാർക്ക് വലിയ തുകകൾ നഷ്ടമാകുന്നത്.

അതേസമയം, 3,203 കോടി രൂപയായിരുന്നു സൈബർ തട്ടിപ്പിലൂടെ മഹാരാഷ്ട്രയിൽ മാത്രം നഷ്ടമായത്. 28,33,20 പരാതികളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2,413 കോടി രൂപ നഷ്ടപ്പെട്ട കർണാടകയാണ് തൊട്ടുപിന്നിൽ. 21,32,28 പരാതികളാണ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കർണാടകയിലുടനീളം രജിസ്റ്റർ ചെയ്തത്.

Also Read: 'മോശം അയൽക്കാർ'; ഭീകരവാദത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

1,897 കോടി രൂപ കബളിപ്പിക്കപ്പെട്ട തമിഴ്നാട് 12,32,90 പരാതികളുമായി മൂന്നാം സ്ഥാനത്തും, 27,52,64 പരാതികളിലായി 1,443 കോടി രൂപ നഷ്ടപ്പെട്ട ഉത്തർപ്രദേശ് നാലാമതും, തൊട്ടുപിന്നിലായി 1,372 കോടി രൂപ നഷ്ടപ്പെട്ട തെലങ്കാനയുമാണ് സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ മുന്നിലുള്ളത്.

ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട സാമ്പത്തിക തട്ടിപ്പ്, നിക്ഷേപ പദ്ധതികൾ, സൈബർ തട്ടിപ്പുകൾ എന്നിവയിലൂടെ മാത്രം നഷ്ടപ്പെട്ട ആകെ തുക 19,812 കോടി രൂപയാണ്. ആദ്യത്തെ അഞ്ചു സംസ്ഥാനങ്ങൾക്കു പുറമേ ഗുജറാത്തിൽ 1,312.26 കോടി രൂപയും ഡൽഹിയിൽ 1,163 കോടി രൂപയും, പശ്ചിമ ബംഗാളിൽ 1073.98 കോടി രൂപയും സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി രേഖകൾ വ്യക്തമാക്കുന്നു.

Also Read: ഇൻഡോറിലെ മലിനജല ദുരന്തം: ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 2025 ൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏകദേശം 21 കോടി പരാതികളാണ് രജിസ്റ്റർ ചെയ്തത്. പരാതികളിൽ 45 ശതമാനവും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ കംബോഡിയ, മ്യാൻമർ, ലാവോസ് എന്നിവിടങ്ങളിൽ നിന്നാണ്. 

Read More: ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു: ഏഴ് മരണം; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിച്ചാൽ ഇടപെടുമെന്ന് ട്രംപ്

Cyber Crime Cyber Frauds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: