ഇറാഖില്‍ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

അമൃത്സറില്‍ നിന്ന് പ്രത്യേക ആംബുലൻസുകളിൽ മരണപ്പെട്ടവരുടെ ജന്മനാട്ടിൽമൃതദേഹങ്ങൾ എത്തിക്കും

അമൃത്സര്‍: ഇറാഖിൽ ഐഎസ് ഭീകരർ കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹം അമൃത്സറിലെത്തി. ഇവിടെ നിന്ന് പ്രത്യേക ആംബുലൻസുകളിൽ മരണപ്പെട്ടവരുടെ ജന്മനാട്ടിൽ മൃതദേഹങ്ങൾ എത്തിക്കും. മരിച്ച 39 പേരില്‍ 27 പേര്‍ പഞ്ചാബ് സ്വദേശികളാണ്. നാല് പേര്‍ ഹിമാചല്‍ പ്രദേശ്, രണ്ട് പേര്‍ പശ്ചിമ ബംഗാള്‍, ആറ് ബിഹാര്‍ സ്വദേശികള്‍ എന്നിവരുടെ മൃതദേങ്ങളാണ് എത്തിയത്.

ഒരാളുടെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയില്‍ 70 ശതമാനം മാത്രമാണ് യോജിപ്പ് കാണിച്ചത്.
മൃതദേഹം ഏറ്റുവാങ്ങാന്‍ പോയ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങും തിരിച്ചെത്തി. ബാഗ്‌ദാദിലെ മെഡിക്കോ ലീഗൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോറൻസിക് സയൻസസ് ഡിപ്പാർട്മെന്റിലെ ഫ്രീസറിലായിരുന്നു മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്.

2015 ൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് ഒരാഴ്ച മുൻപാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ അറിയിച്ചത്. ബദൂഷിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സുഷമ സ്വരാജിനെ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indians killed in iraq aircraft carrying 38 bodies lands in amritsar

Next Story
അരുൺ ജെയ്‌റ്റ്‌ലിയോട് മാപ്പു പറഞ്ഞ് അരവിന്ദ് കേജ്‌രിവാൾarvind kejriwal, അരവിന്ദ് കേജ്‌രിവാൾ, aap, എഎപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com