കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറാനെത്തിയ മൂന്ന് സഞ്ചാരികള്‍ കൂടി മരിച്ചു. ഇതോടെ 10 ദിവസത്തിനുളളില്‍ എവറസ്റ്റില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഈ വര്‍ഷം 381 പേര്‍ക്കാണ് നേപ്പാള്‍ പര്‍വതാരോഹണത്തിന് അനുമതി നല്‍കിയത്. മോശം കാലാവസ്ഥ കാരണം പര്‍വതാരോഹണത്തിന്റെ ദിവസം ചുരുക്കിയത് കാരണം വലിയോ തോതിലുളള തിരക്കാണ് അനുഭവപ്പെട്ടത്.

വ്യാഴാഴ്ച്ചയാണ് മൂന്ന് പര്‍വതാരോഹകര്‍ മരിച്ചതെന്ന് നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മീരാ ആചാര്യ പറഞ്ഞു. എവറസ്റ്റില്‍ കയറി തിരിച്ച് ഇറങ്ങുന്നതിനിടയിലാണ് 52കാരിയായ കല്‍പന ദാസ് മരിച്ചത്. ഒഡിഷ സ്വദേശിനിയാണ് ഇവര്‍. നിരവധി പര്‍വതാരോഹകര്‍ പര്‍വ്വതത്തില്‍ കയറാനായി കാത്ത് നിന്നിരുന്നു. ഇത് പര്‍വതത്തില്‍ നിന്നും ഇറങ്ങുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയായിരുന്നു. കൊടും തണുപ്പില്‍ കാത്തിരുന്ന് കുഴഞ്ഞ് വീണാണ് കല്‍പന മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

27കാരനായ നിഹാല്‍ ഭഗവാന്‍ എന്നയാളും തിരിച്ച് ഇറങ്ങുന്നതിനിടയിലാണ് മരിച്ചത്. 12 മണിക്കൂറില്‍ അധികമാണ് നിഹാല്‍ തിരക്കില്‍ കുടുങ്ങി പോയതെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ക്യാംപില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

65കാരനായ ഓസ്ട്രേലിയന്‍ സഞ്ചാരിയാണ് മരിച്ച മറ്റൊരാള്‍. 55കാരിയായ അഞ്ജലി കുല്‍ക്കര്‍ണിയാണ് ബുധനാഴ്ച്ച മരിച്ചത്. മറ്റൊരു അമേരിക്കക്കാരനും ബുധനാഴ്ച്ച തന്നെ മരിച്ചു. കഴിഞ്ഞ ആഴ്ച്ച ഒരു ഇന്ത്യക്കാരനും ഐറിഷ് സഞ്ചാരിയും കാല്‍ തെറ്റി വീണ് മരിച്ചു.

ഈ മാസം തന്നെയാണ് കാഞ്ചന്‍ജുംഗ കൊടുമുടി കയറാന്‍ ശ്രമിച്ച രണ്ട് പര്‍വതാരോഹകര്‍ മരിച്ചതും. ലോകത്തെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചന്‍ജുംഗ. 48കാരനായ ബിപ്ലബ് ബൈദ്യ, 46കാരനായ കുന്ദല്‍ കണ്‍റാറ് എന്നിവരാണ് മരിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 26,246 അടി ഉയരത്തിലാണ് ഇവര്‍ മരിച്ചത്.

Read More: കാഞ്ചന്‍ജുംഗ കൊടുമുടി കീഴടക്കാനെത്തിയ രണ്ട് പര്‍വതാരോഹകര്‍ മരിച്ചു

പർവ്വതാരോഹണത്തിന് സഹായിക്കുന്ന കമ്പനിയായ പീക്ക് പ്രൊമോഷണല്‍ ഹൈക്കിങ് കമ്പനിയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. ഇരവരും കൊല്‍ക്കത്ത സ്വദേശികളാണ്. ഈ മാസം അവസാനിക്കുന്ന പര്‍വതാരോഹണ സീസണില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് ഹിമാലയത്തിലെത്തുന്നത്.

സമുദ്രോപരിതലത്തിന് 8000 മീറ്റർ ഉയരെ ദക്ഷിണ ഭാഗത്തുള്ള നാലാം നമ്പർ ടെന്റിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സമുദ്രോപരിതലത്തിന് 8000 മീറ്റർ ഉയരെ ദക്ഷിണ ഭാഗത്തുള്ള നാലാം നമ്പർ ടെന്റിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

View this post on Instagram

@adventureconsultants: Safely Back at South Col, Camp 4 23 May 2019 – Everest 2019 Dispatches #aceverest2019 A radio call from our support team at the South Col, Camp 4 at 7,950m has confirmed all of our teams have safely returned to the South Col by late morning and are now resting. I think that puts worthy definition to the term "a rest well earned". Today we had a total of 19 people summit Mount #everest – 5 clients, 3 Guides and 11 Climbjng Sherpa. The team will recuperate here until early tomorrow morning and then descend to Camp 2. Thanks for following the climb thus far, much appreciated by all that are still high on the mountain. Annette at Basecamp on behalf for the #ACTeam #everest2019 – South Col and Camp 4 in sight, on descent from Everest summit day. Archive photo – Rob Smith

A post shared by Mount Everest (@mounteverestofficial) on

മാർച്ചിലാണ് പർവ്വതാരോഹണത്തിന്റെ സീസൺ ആരംഭിക്കുന്നത്. ഇത് മെയ് അവസാനത്തോടെ തീരും. സാധാരണ ഇക്കാലയളവിൽ ആറ് പേരാണ് ശരാശരി മരിക്കാറുള്ളത്. കഴിഞ്ഞ സീസണില്‍ ഇത് പത്തായിരുന്നു. അത്യാധുനിക പർവ്വതാരോഹണ ഉപകരണങ്ങൾ ഉണ്ടായിട്ടും കൂടുതൽ പേർ മരിച്ചത് പ്രതികൂല കാലാവസ്ഥ കാരണമാണ്. 2014 ലും 2015 ലും എല്ലാ തരത്തിലും പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഒട്ടനേകം പേർക്ക് അനുമതി നിഷേധിച്ചിരുന്നു.2014 പർവ്വതാരോഹണത്തിന് അവസരം ലഭിക്കാതിരുന്നവർക്ക് 2019 വരെ എപ്പോൾ വേണമെങ്കിലും കയറാൻ അവസരം ഉണ്ട്. ഇതാണ് തിരക്കിന് കാരണമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook