ബാലി: ഇന്തോനേഷ്യയിലെ മൗണ്ട് അഗൂംഗ് അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് ബാലി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേരാണ് ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയത്. നൂറാ റായ് അന്താരാഷ്ട്ര വിമാന്തതാവളം പുലര്‍ച്ചെ 3 മുതല്‍ രാത്രി 7 വരെ അടച്ചുപൂട്ടുകയാണെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കി. എന്നാല്‍ കാറ്റിന്റെ ഗതി അനുകൂലമായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ഓടെ വിമാനങ്ങള്‍ക്ക് വീണ്ടും യാത്രാ അനുമതി നല്‍കി.
ഇന്തോനേഷ്യയില്‍ വിനോദസഞ്ചാരത്തിന് എത്തിയ 10 ഇന്ത്യക്കാര്‍ക്കും മറ്റുളളവര്‍ക്കും വേണ്ടി വിമാനത്താവളത്തില്‍ ഹെല്‍പ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. അഗ്നിപർവതം പൊട്ടിത്തെറിച്ച് ഉണ്ടായ പൊടിപടലവും ചാരവും ആകാശത്ത് നിറഞ്ഞതിനെ തുടർന്നാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. തുടർന്ന് 446 വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ 74,928 പേരുടെ യാത്ര മുടങ്ങി. അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പുകയും ചാരവും ഏകദേശം 1600 അടി ഉയരത്തിലാണ് പൊങ്ങിപ്പറക്കുന്നത്.
ഏഴു മാസത്തിനിടിയിൽ രണ്ടാം തവണയാണ് മൗണ്ട് അഗുംഗ് പൊട്ടിത്തെറിക്കുന്നത്. കഴിഞ്ഞ നവംബറിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ഒരു ദിവസത്തോളം ബാലി വിമാനത്താവളം അടച്ചിരുന്നു.