ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന് വിവാഹേതര ബന്ധത്തിൽ അഞ്ചു മക്കളുണ്ടെന്നും ഇതിൽ ചിലർ ഇന്ത്യയിലാണുളളതെന്നും മുൻ ഭാര്യ റഹാം ഖാൻ. തന്റെ ആത്മകഥയിലാണ് മാധ്യമപ്രവർത്തകയായ റഹാം ഖാൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇമ്രാനും താനും തമ്മിലുളള സംഭാഷണത്തിനിടയിലാണ് ഇമ്രാൻ വിവാഹേതര ബന്ധത്തിലെ കുട്ടികളെക്കുറിച്ച് പറഞ്ഞതെന്ന് റഹാം പുസ്തകത്തിൽ വിവരിക്കുന്നു. അഞ്ചു മക്കളുണ്ടെന്ന് എങ്ങനെ അറിഞ്ഞുവെന്ന് ഇമ്രാനോട് ചോദിച്ചപ്പോൾ കുട്ടികളുടെ അമ്മമാരാണ് താനാണ് അവരുടെ പിതാവെന്ന് അറിയിച്ചതെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എല്ലാവരും വെളളക്കാരാണോ എന്നു ചോദിച്ചപ്പോൾ അല്ല അതിൽ ചിലർ ഇന്ത്യക്കാരാണെന്നും മൂത്ത കുട്ടിക്ക് 34 വയസ്സാണെന്നും ഇമ്രാൻ പറഞ്ഞുവെന്ന് റഹാം പുസ്തകത്തിൽ വിവരിക്കുന്നു. മുൻ ഭാര്യ ജെമിമയ്ക്ക് ഇക്കാര്യം അറിയാമെന്നും അവളോട് താൻ ഇത് പറഞ്ഞിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞുവെന്ന് റഹാം പറയുന്നു.

ഇമ്രാൻ ഖാന്റെ പ്രണയത്തെക്കുറിച്ചും 1970 കളിൽ ബോളിവുഡിൽ തിളങ്ങിനിന്നിരുന്ന നടിയുമായുളള ഇമ്രാന്റെ അവിഹിത ബന്ധത്തെക്കുറിച്ചും ആത്മകഥയിൽ വിവരിക്കുന്നുണ്ട്. 2015 ൽ ഇമ്രാനുമായുളള വിവാഹത്തിനു മുൻപ് എന്നോട് പലരും ഇമ്രാന്റെ അവിഹിത ബന്ധത്തെക്കുറിച്ച് നിരവധി കഥകൾ പറഞ്ഞിരുന്നു. അതിൽ പല കഥകളും സത്യമാണെന്ന് ഇമ്രാൻ വിവാഹശേഷം എന്നോട് സമ്മതിച്ചു. ബോളിവുഡ് നടിയുമായുളള ബന്ധത്തെക്കുറിച്ചും ഇമ്രാൻ തുറന്നു പറഞ്ഞു. ബോളിവുഡിലെ എക്കാലത്തെയും സെക്സിയസ്റ്റ് ഹീറോയിൻ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. ആ ബന്ധം തുടങ്ങിയതിനെക്കുറിച്ചും അത് അവസാനിപ്പിച്ചതിനെക്കുറിച്ചും ഇമ്രാൻ ഖാൻ പറഞ്ഞുവെന്നും റഹാം പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

Read in English

2015 ലാണ് ഇമ്രാൻ ഖാൻ റഹാം ഖാനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധം 10 മാസം മാത്രമാണ് നീണ്ടുനിന്നത്. 1995 ൽ ജെമിമ ഗോൾഡ്സ്മിത്തിനെയാണ് ഇമ്രാൻ ആദ്യം വിവാഹം ചെയ്തത്. 9 വർഷത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഇമ്രാന് രണ്ടു മക്കളുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇമ്രാൻ മൂന്നാമതും വിവാഹിതനായി. ഇത്തവണ തന്റെ ആത്മീയ ഉദേഷക ബുഷ്റ മനേകയെയാണ് ഇമ്രാൻ വിവാഹം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ