/indian-express-malayalam/media/media_files/2026/01/05/nikitha-godishala-2026-01-05-08-06-20.jpg)
നികിത ഗോഡിഷാല
മേരിലാൻഡ്: യുഎസിലെ മേരിലാൻഡിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊളംബിയയിലെ എലിക്കോട്ട് സിറ്റിയിൽ താമസിക്കുന്ന നികിത ഗോഡിഷാല (27) ആണ് കൊല്ലപ്പെട്ടത്. നികിതയുടെ മുൻ കാമുകനായ അർജുൻ ശർമ്മ (26) യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു.
Also Read: കൊളംബിയയിൽ സൈനിക നടപടിക്ക് തയ്യാർ; ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്
ജനുവരി രണ്ടാം തീയതി അർജുൻ ശർമ്മയാണ് നികിതയെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. നികിതയെ അവസാനമായി കണ്ടത് തന്റെ അപ്പാർട്ട്‌മെന്റിലാണെന്നും അതിനുശേഷം എങ്ങോട്ടുപോയെന്ന് അറിയില്ലെന്നുമാണ് അർജുൻ പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാൽ പരാതി നൽകിയ അതേ ദിവസം തന്നെ അർജുൻ ഇന്ത്യയിലേക്കുള്ള വിമാനം കയറിയതായി അന്വേഷണത്തിൽ വ്യക്തമായി. സംശയം തോന്നിയ പോലീസ് ജനുവരി മൂന്നിന് അർജുന്റെ അപ്പാർട്ട്‌മെന്റിൽ നടത്തിയ തിരച്ചിലിലാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ ആഴത്തിലുള്ള കുത്തേറ്റ മുറിവുകളുണ്ടായിരുന്നു.
Also Read: വെനസ്വേലൻ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന; യുഎസ് ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
ഡിസംബർ 31-ന് വൈകുന്നേരം ഏഴുമണിയോടെ കൊലപാതകം നടന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ദിവസങ്ങളോളം അപ്പാർട്ട്‌മെന്റിനുള്ളിൽ തന്നെ സൂക്ഷിച്ചതായും പോലീസ് കരുതുന്നു. അർജുൻ ശർമ്മയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് വാറണ്ട് പുറപ്പെടുവിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി യുഎസ് ഫെഡറൽ ഏജൻസികൾ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read More: ഒഡീഷയിൽ കരിങ്കൽ ക്വാറിയിൽ പാറയിടിഞ്ഞ് വൻ അപകടം; നിരവധി മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us