scorecardresearch

ഇന്ത്യൻ യാത്രികർക്ക് ഇസ്രയേലിനോട് പ്രണയം; എണ്ണത്തിൽ വൻ കുതിപ്പ്

രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ നിന്നുളള യാത്രക്കാരിൽ ഉണ്ടായത് 58 ശതമാനത്തിന്റെ വർദ്ധനവ്

മുംബൈ: ഇസ്രയേൽ സന്ദർശിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ 2018 ൽ വൻ കുതിപ്പ്. 21 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 70800 പേരാണ് ഇസ്രയേൽ സന്ദർശിച്ചത്. 2017 ൽ 58700 പേരും 2016 ൽ 44700 പേരുമാണ് ഇസ്രയേൽ സന്ദർശിച്ചത്.

ഈ കണക്ക് പ്രകാരം 2016 ൽ നിന്ന് 2018 ലെത്തുമ്പോൾ 58 ശതമാനമാണ് വർദ്ധനവ്. ഇസ്രയേലിലെ വിനോോദസഞ്ചാര വകുപ്പാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 41.2 ലക്ഷം വിനോദസഞ്ചാരികളാണ് 2018 ൽ ഇസ്രയേൽ സന്ദർശിച്ചത്.

ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ന്യൂഡൽഹിയിൽ നിന്ന് ഇസ്രയേൽ ആസ്ഥാനമായ ടെൽ അവീവിലേക്ക് എയർ ഇന്ത്യ നേരിട്ടുളള വിമാന സർവ്വീസ് ആരംഭിച്ചത്. ഇതിന് പകരമായ ഇസ്രയേലിന്റെ ഇഐ എയർ മുംബൈയിലേക്ക് നവംബർ മുതൽ വിമാന സർവ്വീസ് ആരംഭിച്ചു.

ഇതിന് പുറമെ, ഇന്ത്യയിൽ നിന്നുളളവർക്ക് നേരത്തെ 1700 രൂപ വിസയ്ക്ക് ഈടാക്കിയിരുന്നത് വെട്ടിക്കുറച്ച് 1100 ആക്കുകയും ചെയ്തിരുന്നു. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്കും വെസ്റ്റ് ബംഗാളിനും വേണ്ടി കൊൽക്കത്തയിൽ ഇസ്രയേൽ എംബസി വിസ ആപ്ലിക്കേഷൻ സെന്റർ തുറന്നിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian tourist arrivals into israel on a double digit growth

Best of Express