ഹൈദരാബാദ്: ന്യൂസിലൻഡിൽ കാറപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് സഹായം അഭ്യർഥിച്ച് കുടുംബം. ഓക്‌ലൻഡിൽ പഠിക്കുന്ന ഹൈദരാബാദ് സ്വദേശിയായ സയിദ് അബ്ദുൽ റഹിം (29) ആണ് അപകടത്തിൽ മരിച്ചത്.

പഠനത്തിനൊപ്പം ഡ്രൈവറായി പാർട് ടൈം ജോലി ചെയ്യുകയായിരുന്നു അബ്ദുൽ റഹിം. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച കാര്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ച്‌ അബ്ദുള്‍ റഹീമിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അബ്ദുൽ റഹിം മരിച്ചു.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അബ്ദുള്‍ റഹീമിന്റെ ബന്ധുവാണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്. തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി ബന്ധുക്കൾ സുഷമ സ്വരാജിനെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ