മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. മൗലിൻ റാത്തോഡ് (25) ആണ് മരിച്ചത്. സംഭവത്തിൽ റാത്തോഡ് ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട 19 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയിൽ ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വെസ്റ്റ് മെൽബണിലെ സൺബെറി സുബർബിലുളള വീട്ടിൽ റാത്തോഡ് പോയിരുന്നു. അന്നു രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിൽവച്ച് ഗുരുതരമായി പരുക്കേറ്റ് റാത്തോഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു.

സംഭവത്തിൽ 19 കാരിയായ പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിക്കെതിരെ കൊലപാതകം അടക്കമുളള കുറ്റം ചുമത്തിയേക്കും

നാലു വർഷം മുൻപ് പഠനത്തിനായാണ് റാത്തോഡ് ഓസ്ട്രേലിയയിൽ എത്തിയതെന്ന് സുഹൃത്ത് ലൗപ്രീത് സിങ് പറഞ്ഞു. പഠിക്കാൻ മിടുക്കനായിരുന്നുവെന്നും നല്ലൊരു വ്യക്തിയായിരുന്നെന്നും സുഹൃത്ത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook