scorecardresearch

അബോധാവസ്ഥയിലായ സ്ത്രീയെ ബലാത്സംഗം ചെയ്തു; യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ആറേമുക്കാല്‍ വര്‍ഷം ജയില്‍ ശിക്ഷ

യുവാവ് സ്ത്രീയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്

യുവാവ് സ്ത്രീയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്

author-image
WebDesk
New Update
Rape, UK

പ്രീത് വികാല്‍

ന്യൂഡല്‍ഹി: യുകെയിലെ കാര്‍ഡിഫില്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ആറ് വര്‍ഷവും ഒന്‍പത് മാസവും ജയില്‍ ശിക്ഷ. ഡല്‍ഹി സ്വദേശിയും ഇരുപതുകാരനുമായ പ്രീത് വികാലാണ് കുറ്റവാളി.

Advertisment

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം. യുകെയിലെ കാര്‍ഡിഫിലുള്ള പ്രീതിന്റെ ഫ്ലാറ്റില്‍ വച്ചാണ് ബലാത്സംഗം നടന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്നെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീയെ പ്രീത് ഫ്ലാറ്റിലേക്ക് കൊണ്ടുവരുന്ന സിസിടി ദൃശ്യങ്ങള്‍ സൗത്ത് വെയില്‍സ് പൊലീസ് പുറത്തുവിട്ടു.

കാര്‍ഡിഫ് സിറ്റി സെന്ററില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു പീഡനത്തിനിരെയായ സ്ത്രീ. ആദ്യം സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സ്ത്രീയെ കണ്ടിരുന്നതെന്ന് പൊലീസ് പറയുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ സ്ത്രീയുമായി പ്രീത് നോര്‍ത്ത് റോഡിലുള്ള കിങ് എഡ്വേഡ് ഏഴ് അവന്യുവിലെത്തുന്നതാണ് കണ്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇത്തരം ആക്രമണങ്ങള്‍ കാര്‍ഡിഫില്‍ അസാധാരണമാണ്. എന്നാല്‍ പ്രീതില്‍ ഒരു അപകടകാരിയെ ഞങ്ങള്‍ക്ക് കാണാനായി. കാരണം അവന്‍ മദ്യപാനിയും സുഹൃത്തുക്കളില്‍ നിന്ന് വേര്‍പ്പെട്ടും നിന്ന സ്ത്രീയെ ഉപയോഗിക്കുകയായിരുന്നു, ഡിറ്റെക്ടീവ് കോണ്‍സ്റ്റബിള്‍ നിക്ക് വുഡ്ലാന്‍ഡിനെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ഇര അമിതമായി മദ്യപിച്ചിരുന്നതായും അബോധാവസ്ഥയിലായിരുന്നെന്നും പ്രോസിക്യൂട്ടര്‍ മാത്യു കോബ് ഡെയിലി മെയിലിനോട് പറഞ്ഞു. പ്രീതിന്റെ സമീപം നഗ്നയായി ഉണരുന്നത് ഇരയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നതായും ‍ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രീതിന്റെ ഇന്‍സ്റ്റഗ്രാം വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

Rape Uk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: