കാലിഫോർണിയ: തെലങ്കാന സ്വദേശിയായ വിദ്യാർത്ഥിക്ക് അമേരിക്കയിലെ കാലിഫോർണിയയിൽ വച്ച് വെടിയേറ്റു. കാലിഫോർണിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ഇന്ത്യാക്കാരനുമായ മുബീൻ അഹമ്മദിനാണ് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹം പാർട് ടൈം ജോലി ചെയ്ത സ്ഥാപനത്തിൽ വച്ച് ജൂൺ നാലിന് വെടിയേറ്റെന്നാണ് വിവരം.

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മുബീൻ അഹമ്മദ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇനിയും ബോധം വന്നിട്ടില്ല. മബീന് പരിക്കേറ്റ് വിവരം ബന്ധുക്കളെ അമേരിക്കയിലെ സുഹൃത്തുക്കളാണ് വിളിച്ചറിയിച്ചത്.

തെലങ്കാനയിലെ സങ്കറെഡി ജില്ല സ്വദേശിയാണ് 26 കാരനായ മുബീൻ. വെടിയേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂൺ നാലിന് വൈകിട്ട് ആറ് മണിയോടെയാണ് വെടിയേറ്റതെന്നാണ് ഇദ്ദേഹത്തിന്റെ പിതാവ് ഇന്ത്യൻ മാദ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. താത്കാലിക വിസയ്ക്കായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ മിഷിഗണിനടുത്ത് ഇന്ത്യക്കാരനായ ഡോക്ടറായ മെയ് ആദ്യവാരം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മിഷിഗണിന് സമീപം കാറിനകത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിട്രോയിറ്റിൽ നിന്ന് 90 കിലോമീറ്റർ മാറി ഒരു പാർക്കിംഗ് ഏരിയയിൽ കാറിനകത്ത് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു ഇദ്ദേഹം.

എന്നാൽ ഈ രണ്ട് സംഭവങ്ങളുടെ വംശീയ അക്രമമായല്ല വിലയിരുത്തിയിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയ ശേഷം ഇന്ത്യക്കാർക്ക് നേരെ വൻതോതിൽ ആക്രമണങ്ങൾ നടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ