/indian-express-malayalam/media/media_files/2026/02/15/saketh-sreenivasaiah-2026-02-15-10-42-05.jpg)
സാകേത് ശ്രീനിവാസയ്യ (ചിത്രം: എക്സ്)
ന്യൂയോർക്ക്: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യ (22) ആണ് മരണപ്പെട്ടതെന്ന് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. കാലിഫോർണിയയിലെ യുസി ബെർക്ക്‌ലി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സാകേതിനെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.
ഫെബ്രുവരി 9 മുതലാണ് സാകേതിനെ കാണാതായത്. ബെർക്ക്‌ലി കുന്നുകളിലെ ആൻസ തടാകത്തിനു സമീപമാണ് വിദ്യാർത്ഥിയെ അവസാനമായി കണ്ടത്. തിരച്ചിലിനിടെ സാകേതിന്റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗ് പാർക്ക് ഹിൽസ് മേഖലയിലെ വീടിന്റെ മുൻവാതിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഡ്രോണുകളും ഡൈവർമാരെയും ഉപയോഗിച്ച് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Also Read: സമാധാന കരാറിന് മുൻപ് 20 വർഷത്തെ സുരക്ഷാ ഉറപ്പ് വേണം; അമേരിക്കയോട് യുക്രൈയ്ൻ
Consulate General of india in San Francisco is deeply concerned about the disappearance of Saketh Sreenivasaiah, an Indian post-graduate student of UC Berkeley, hailing from the State of Karnataka. The Consulate is in touch with the family and also is in contact with the…
— India in San Francisco (@CGISFO) February 14, 2026
ചെന്നൈ ഐഐടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് പൂർത്തിയാക്കിയ ശേഷമാണ് സാകേത് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്. യുസി ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളികുലാർ എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സ് ചെയ്തുവരികയായിരുന്നു.
സാകേതിന്റെ വിയോഗത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us