ന്യൂഡൽഹി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഡോളറിന് എതിരെ രൂപയുടെ മൂല്യം 73.24 ലേക്ക് താഴ്ന്നു. ഡോളറിനെതിരെ രൂപയ്ക്ക് ചരിത്രത്തിലെ വലിയ ഇടിവാണ് ഇന്നുണ്ടായത്. അതേസമയം, യുഎഇ ദിർഹത്തിന്റെ മൂല്യത്തിൽ വർധനവുണ്ടായി. രൂപയ്ക്കെതിരെ യുഎഇ ദിർഹം 20 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടക്കുന്നത്. ഏതാനും മാസങ്ങൾക്കിടെ യുഎഇ ദിർഹത്തിന്റെ മൂല്യത്തിൽ 10 ശതമാനം വർധനവുണ്ടായി.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ആഗോള വിപണിയിൽ ക്രൂഡ് വില ബാരലിന് 85 ഡോളറിന് അടുക്കുകയാണ്. ആഗോള വിപണിയിൽ ക്രൂഡ് എത്തുന്നതിന് കുറവുണ്ടാകുമെന്ന ആശങ്കയാണ് വില ഉയരാൻ കാരണം. ഏകദേശം മൂന്നു ശതമാനത്തോളം കുറവ് വിപണിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ രൂപയുടെ മൂല്യം വരും ദിവസങ്ങളിലും ഇടിയാനാണ് സാധ്യത.

ഈ വർഷം കനത്ത ഇടിവാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായത്. ഈ സാമ്പത്തിക വർഷത്തിൽ 15 ശതമാനത്തിന് അടുത്ത് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായി. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ തന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.24 പൈസയിലേക്കെത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook