/indian-express-malayalam/media/media_files/uploads/2017/09/yaswanth-sinha-yashwant-sinha-759.jpg)
ന്യൂഡല്‍ഹി: രാജ്യത്തിന്റെ താറുമാറായ സമ്പദ്‍വ്യവസ്ഥ ഇന്ത്യന്‍ രൂപയെ കോമയിലേക്ക് തളളിവിട്ടെന്ന് മുന്‍ ബിജെപി ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ. 'ഇന്ത്യന്‍ രൂപ ഐസിയുവില്‍ ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് പ്രധാനന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അന്ന് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 60 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അത് 75 രൂപ ആയി മൂല്യം കുറഞ്ഞു. അപ്പോള്‍ നമ്മള്‍ എന്താണ് പറയുക? ഇപ്പോള്‍ രൂപ കോമയിലാണെന്ന് പറയാം,' യശ്വന്ത് സിന്‍ഹ പരിഹസിച്ചു.
ബിജെപി വിമതനായ ശത്രുഘ്‌നന്‍ സിന്‍ഹ, സമാജ്‌വാദി പാര്‍ട്ടി നേതാവ് ഘന്‍ശ്യം തിവാരി, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് ചന്ദ്ര മെഹ്ത എന്നിവരൊക്കെ പങ്കെടുത്ത ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 'ഇപ്പോഴത്തെ അവസ്ഥയില്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ പോലും സാധിക്കുന്നില്ല. അവര്‍ പ്രതികരിച്ചാല്‍ അതിനെ രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് എതിരാണിത്,' സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
റാഫേല്‍ അഴിമതിയില്‍ സിബിഐക്ക് പരാതി നല്‍കാനാണ് തീരുമാനം. അത് എന്‍ഡിഎ ഗവണ്‍മെന്റിന്റെ അഴിമതിയാണ്. നരേന്ദ്ര മോദിയാണ് അതിന് കാരണക്കാരന്‍. ഒരു മാസം സിബിഐയുടെ റിപ്പോര്‍ട്ടിനായി കാത്തുനില്‍ക്കും. അതും ഫലം കണ്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.