scorecardresearch

റെയിൽവേയുടെ 'വിഷൻ 2030': കൊച്ചി ഉൾപ്പെടെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസ് ശേഷി ഇരട്ടിയാക്കുന്നു; പട്ടിക പുറത്ത്

. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി ഈ വികസനം നടപ്പിലാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം

. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി ഈ വികസനം നടപ്പിലാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം

author-image
WebDesk
New Update
Railway vision 2030

Indian Railways vision 2030

Indian Railways vision 2030:ന്യൂഡൽഹി: യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഹരിക്കുന്നതിനായി രാജ്യത്തെ 48 പ്രധാന നഗരങ്ങളിൽ നിന്ന് കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കാനുള്ള ശേഷി ഇരട്ടിയാക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി ഈ വികസനം നടപ്പിലാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.

Advertisment

Also Read:ക്രിസ്മസ് അവധി; കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

2030-ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ വിപുലീകരണ പദ്ധതിയുടെ ഗുണഫലങ്ങൾ യാത്രക്കാർക്ക് ഉടൻ ലഭ്യമാക്കുന്നതിനായി വരും വർഷങ്ങളിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. പദ്ധതിയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്: ഉടനടി നടപ്പിലാക്കേണ്ടവ , ഹ്രസ്വകാല പദ്ധതകൾ , ദീർഘകാല പദ്ധതികൾ.

Also Read:കേരളത്തിൽ ഓടുന്ന മെമു ട്രെയിനുകൾ ഏതൊക്ക? സമയവും റൂട്ടുകളും അറിയാം വിശദമായി

നിലവിലുള്ള സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ ട്രെയിനുകൾ തുടങ്ങുന്നതിനാവശ്യമായ ടെർമിനൽ സൗകര്യങ്ങളും വർദ്ധിപ്പിക്കും. കേരളത്തിൽ നിന്ന് കൊച്ചി ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Also Read:പുതിയ റെയിൽവേ ടൈം ടേബിൾ ഉടൻ പുറത്തിറങ്ങും; പുതിയതായി എന്തൊക്കെ വിവരങ്ങൾ? അറിയാം സമഗ്രമായി

ശേഷി വർദ്ധിപ്പിക്കുന്ന 48 പ്രധാന നഗരങ്ങളുടെ പട്ടിക

  • ഡൽഹി
  • മുംബൈ (സെൻട്രൽ റെയിൽവേ, വെസ്റ്റേൺ റെയിൽവേ)
  • കൊൽക്കത്ത (ഈസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, മെട്രോ)
  • ചെന്നൈ
  • ഹൈദരാബാദ്
  • ബാംഗ്ലൂർ
  • അഹമ്മദാബാദ്
  • പട്‌ന
  • ലഖ്നൗ (നോർത്തേൺ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ)
  • പൂനെ
  • നാഗ്പൂർ
  • വാരണാസി
  • കാൺപൂർ
  • ഗോരഖ്പൂർ
  • മഥുര
  • അയോധ്യ
  • ആഗ്ര
  • പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ
  • ചണ്ഡീഗഢ്
  • ലുധിയാന
  • അമൃത്സർ
  • ഇൻഡോർ
  • ഭോപ്പാൽ
  • ഉജ്ജയിൻ
  • ജമ്മു
  • ജോധ്പൂർ
  • ജയ്പൂർ
  • വഡോദര
  • സൂറത്ത്
  • മഡ്ഗാവ്
  • കൊച്ചി 
  • പുരി
  • ഭുവനേശ്വർ
  • വിശാഖപട്ടണം
  • വിജയവാഡ
  • തിരുപ്പതി
  • ഹരിദ്വാർ
  • ഗുവാഹത്തി
  • ഭാഗൽപൂർ
  • മുസാഫർപൂർ
  • ദർഭംഗ
  • ഗയ
  • മൈസൂർ
  • കോയമ്പത്തൂർ
  • ടാറ്റാനഗർ
  • റാഞ്ചി
  • റായ്പൂർ
  • ബറേലി

യാത്രാ ഡിമാൻഡ് നേരിടുന്നതിനൊപ്പം റെയിൽവേ ശൃംഖലയുടെ ആധുനികവൽക്കരണവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

Read More:റെയിൽവേയിൽ നിർണായക മാറ്റം; വെയ്റ്റിംഗ് ലിസ്റ്റ്, ആർ.എ.സി യാത്രക്കാർക്ക് ആശ്വാസവാർത്ത

Indian Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: