scorecardresearch

IRCTC Vikalp Scheme: ട്രെയിന്‍ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണോ? സഹായത്തിന് വികല്‍പ് സ്‌കീം ഉണ്ട്

IRCTC Indian Railway Vikalp Scheme: വികല്‍പ് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്നും അധിക പണം ഈടാക്കുകയോ, പുതിയ ട്രെയിനില്‍ ടിക്കറ്റ് ചാര്‍ജ് കുറവാണെങ്കില്‍ ബാക്കി പണം റീഫണ്ട് ചെയ്യുകയോ ഉണ്ടാകില്ല

IRCTC Indian Railway Vikalp Scheme: വികല്‍പ് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്നും അധിക പണം ഈടാക്കുകയോ, പുതിയ ട്രെയിനില്‍ ടിക്കറ്റ് ചാര്‍ജ് കുറവാണെങ്കില്‍ ബാക്കി പണം റീഫണ്ട് ചെയ്യുകയോ ഉണ്ടാകില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
റെയില്‍പാളത്തില്‍ കിടന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷകനായി ലോക്കോ പൈലറ്റ്

IRCTC Vikalp Scheme: ട്രെയിന്‍ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് കണ്‍ഫര്‍മേഷനാകാതെ വെയ്റ്റിങ് ലിസ്റ്റില്‍ വന്ന് ബുദ്ധിമുട്ട് നേരിടാത്ത യാത്രക്കാരുണ്ടാകില്ല. അവര്‍ക്ക് ആശ്വാസവുമായി പുതിയ സ്‌കീമുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. 'വികല്‍പ്' എന്നാണ് ഈ സ്‌കീമിന്റെ പേര്. ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മറ്റൊരു ട്രെയിനിലേക്ക് ഈ സ്‌കീം പ്രകാരം ഒരു കണ്‍ഫര്‍മേഷനുള്ള ബെര്‍ത്ത് നല്‍കും.

Advertisment

കയറുന്നതും ഇറങ്ങുന്നതുമായ സ്റ്റേഷനുകളില്‍ ചിലപ്പോള്‍ ചെറിയ വ്യത്യാസങ്ങള്‍ നേരിട്ടേക്കാം. തൊട്ടടുത്തുള്ള സ്‌റ്റേഷനുകളിലേക്ക് ഇത് സൗകര്യപ്രദം മാറ്റിത്തരും. യാത്രക്കാര്‍ ബുക്ക് ചെയ്ത ട്രെയിനിനും 12 മണിക്കൂര്‍ മുമ്പുള്ള ട്രെയിനിലേക്കായിരിക്കും ടിക്കറ്റ് മാറ്റിത്തരിക.

എല്ലാ ട്രെയിനുകളുടേയും ക്ലാസുകളിലെ യാത്രക്കാര്‍ക്ക് ഈ സ്‌കീമില്‍ പരമാവധി അഞ്ച് തീവണ്ടികള്‍ തിരഞ്ഞെടുക്കാനാകും. വികല്‍പ് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്നും അധിക പണം ഈടാക്കുകയോ, പുതിയ ട്രെയിനില്‍ ടിക്കറ്റ് ചാര്‍ജ് കുറവാണെങ്കില്‍ ബാക്കി പണം റീഫണ്ട് ചെയ്യുകയോ ഉണ്ടാകില്ല.

വികല്‍പിന്റെ പ്രധാന പ്രത്യേകതകള്‍

വികല്‍പ് തിരഞ്ഞെടുക്കുക എന്നാല്‍ മറ്റൊരു ട്രെയിനില്‍ ടിക്കറ്റ് ഉറപ്പായി എന്നല്ല. പരമാവധി സാധ്യത എന്നതു മാത്രമാണ്.

Advertisment

പകരമുള്ള ട്രെയിനില്‍ ടിക്കറ്റ് ഉറപ്പായതിനു ശേഷം ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ ആ ട്രെയിനിന്റെ ബെര്‍ത്തിന്റെ ചാര്‍ജിനനസുരിച്ചാകും.

ഈ സ്‌കീം പ്രകാരം നിങ്ങൾക്ക് കയറാനും ഇറങ്ങാനുമുള്ള സ്റ്റേഷനുകള്‍ ചിലപ്പോള്‍ മാറിയേക്കാം.

ആദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച ട്രെയിനിന് 12 മണിക്കൂര്‍ മുമ്പായുള്ള ഏതു ട്രെയിനിലേക്കും വികല്‍പ് ഉപയോഗിച്ച് മാറാം.

ചാര്‍ട്ടിങ്ങിന് ശേഷം യാത്രക്കാര്‍ പിഎന്‍ആര്‍ പരിശോധിക്കണം.

വികല്‍പ് സ്‌കീം പ്രകാരം ടിക്കറ്റെടുത്തു കഴിഞ്ഞാല്‍ ഒരു തവണമാത്രമേ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കൂ.

എല്ലാ ട്രെയിനിലും, എല്ലാ ക്ലാസിലുമുള്ള യാത്രക്കാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം.

ഈ സ്‌കീം പ്രകാരം യാത്രക്കാര്‍ക്ക് അഞ്ചു ട്രെയിനുകള്‍ മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ.

അധിക ചാര്‍ജോ റീഫണ്ടോ ഉണ്ടായിരിക്കുന്നതല്ല.

വികല്‍പ് സ്‌കീം പ്രകാരം മറ്റൊരു ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് പഴയ ട്രെയിനില്‍ വെയ്റ്റിങ് ലിസ്റ്റില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല.

വികല്‍പ് സ്‌കീമില്‍ ഒരിക്കല്‍ തിരഞ്ഞെടുത്ത ട്രെയിന്‍ ലിസ്റ്റ് പിന്നീട് മാറ്റാന്‍ സാധിക്കില്ല.

വികല്‍പ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം ഏതെങ്കിലും കാരണംകൊണ്ട് യാത്ര മുടങ്ങിപ്പോയാല്‍ ടിഡിആര്‍ പ്രകാരം റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്.

എന്നാല്‍ ആദ്യ ട്രെയിനിന്റേയും വികല്‍പ്പില്‍ തിരഞ്ഞെടുത്ത ട്രെയിനിന്റേയും നിരക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ റീഫണ്ട് ലഭിക്കില്ല.

Indian Railway Irctc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: