Latest News

ട്രെയിനിനുള്ളില്‍ ഇനിയും വടയും ചായയും മാത്രമല്ല മസാജും

മൂന്ന് വിഭാഗത്തിലാണ് സേവനം ലഭ്യമാവുക. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെയാണ് മൂന്ന് വിഭാഗങ്ങള്‍. 100 മുതല്‍ 300 രൂപ വരെയാണ് ചാര്‍ജ്

Train, ട്രെയിൻ, Special Train, സ്പെഷ്യൽ ട്രെയിൻ, Bangalore Train, ബെംഗളൂരു ട്രെയിൽ, Bangalore Train, Thiruvanathapuram to Bangalore Train, Kallada, കല്ലട, Trivandrum Bangalore Train, Trains to Bangalore,

്‌ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ മസാജ് സര്‍വ്വീസും നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വെ. ഇന്‍ഡോറില്‍ നിന്നും പുറപ്പെടുന്ന 39 ട്രെയിനുകളിലാണ് ഈ സേവനം ലഭ്യമാവുക.

രത്‌ലം ഡിവിഷനാണ് ഈ വ്യത്യസ്തമായ ആശയവുമായി രംഗത്തെത്തിയത്. വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഡോറില്‍ നിന്നും പുറപ്പെടുന്ന 39 ട്രെയിനുകളില്‍ തലയും കാലും മസാജ് ചെയ്ത് കൊടുക്കുമെന്ന് അറിയിച്ചുകൊണ്ട് എല്‍ഒഎ പ്രസിദ്ധീകരിക്കുകയായിരുന്നു.

മൂന്ന് വിഭാഗത്തിലാണ് സേവനം ലഭ്യമാവുക. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെയാണ് മൂന്ന് വിഭാഗങ്ങള്‍. 100 മുതല്‍ 300 രൂപ വരെയാണ് ചാര്‍ജ്. 15 മുതല്‍ 20 മിനുറ്റവരെയാണ് മസാജ് ചെയ്യുക. രാത്രികാലങ്ങളില്‍ സേവനം ലഭിക്കില്ല.

”യാത്രക്കാര്‍ക്കാര്‍ക്കായി ഇതാദ്യമായാണ് റെയില്‍വെ മസാജിങ് സേവനം നല്‍കുന്നത്. വരുമാനം മാത്രമല്ല യാത്രക്കാരേയും ഇത് മൂലം ലഭിക്കും. റെയില്‍വെയ്ക്ക് ഇത് മൂലം 90 ലക്ഷത്തിന്റെ അധിക വരുമാനം ലഭിക്കും” റെയില്‍വെ ബോര്‍ഡിലെ മീഡിയ ആന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജേഷ് വാജ്‌പേയ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indian railways to provide massage services on board running trains

Next Story
ഡല്‍ഹിയില്‍ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ അധ്യാപികയും രണ്ട് കുട്ടികളും മരിച്ചുDelhi, ഡല്‍ഹി, Fire, തീപിടുത്തം, Death, മരണം, school, സ്കൂള്‍, mother, daughter, son, death
The moderation of comments is automated and not cleared manually by malayalam.indianexpress.com