രാജ്യത്തെമ്പാടുമായി ആയിരത്തില്‍ അധികം റെയില്‍വെ സ്റ്റേഷനുകളുടെ മുഖം നന്നാക്കാന്‍ ഇന്ത്യന്‍ റയില്‍വെ. റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോകസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി രാജെന്‍ ഗോഹെയ്ന്‍ ഇക്കാര്യം അറിയിച്ചത്.

‘ആദര്‍ശ് സ്‌റ്റേഷന്‍ സ്‌കീ’മിന്റെ ഭാഗമായി രാജ്യത്തെ ആയിരത്തില്‍ അധികം റെയില്‍വെ സ്‌റ്റേഷനുകള്‍ നവീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നവീകരണം ആവശ്യമുള്ള സ്റ്റേഷനുകള്‍ തിരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്നും പാസഞ്ചര്‍ ആംനെറ്റീസിന് കീഴിലായിരിക്കും നവീകരണം.

കേരളത്തില്‍ നിന്നുമുള്ള 75 സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി നവീകരിക്കും. ഏറ്റവും കുടുതല്‍ സ്റ്റേഷനുകള്‍ നവീകരിക്കുന്നത് പശ്ചിമ ബംഗാളിലാണ്, 384 സ്റ്റേഷനുകള്‍. 1253 റെയില്‍വെ സ്റ്റേഷനുകളാണ് നിലവില്‍ ഇതുപ്രകാരം നവീകരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനം തിരിച്ചുള്ള, നവീകരിക്കുന്ന സ്റ്റേഷനുകളുടെ എണ്ണം ഇങ്ങനെയാണ്,

ആന്ധ്രാപ്രദേശ്- 46
അസം-28
ബിഹാര്‍-59
ചത്തീസ്ഗഢ്-17
ഡല്‍ഹി-4
ഗോവ-2
ഗുജറാത്ത്-32
ഹരിയാന-16
ഹിമാചല്‍ പ്രദേശ്-2
ജമ്മു കശ്മീര്‍-5
ജാര്‍ഗഢ്-29
കര്‍ണാടക-44
കേരളം-75
മധ്യപ്രദേശ്-44
മഹാരാഷ്ട്ര-108
നാഗാലാന്റ്-1
ഒറീസ-47
പുതുച്ചേരി-2
പഞ്ചാബ്-32
രാജസ്ഥാന്‍-40
തെലുങ്കാന-25
തമിഴ്‌നാട്-50
ത്രിപുര-1
ഉത്തര്‍പ്രദേശ്-152
ഉത്തരാഖണ്ഡ്-152
പശ്ചിമ ബംഗാള്‍-384

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook