scorecardresearch

പുതിയ റെയിൽവേ ടൈം ടേബിൾ ഉടൻ പുറത്തിറങ്ങും; പുതിയതായി എന്തൊക്കെ വിവരങ്ങൾ? അറിയാം സമഗ്രമായി

നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും യാത്രാസമയം കുറയ്ക്കുന്നതിനും മുൻഗണന നൽകിയാണ് പുതിയ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്

നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും യാത്രാസമയം കുറയ്ക്കുന്നതിനും മുൻഗണന നൽകിയാണ് പുതിയ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്

author-image
WebDesk
New Update
railway time table

Image generated using AI/Gemini

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതിയ സമയക്രമം ഉടൻ പുറത്തിറക്കുന്നു. 'ട്രെയിൻസ് അറ്റ് എ ഗ്ലാൻസ് 2026' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ടൈം ടേബിൾ 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ട്രെയിൻസ് അറ്റ് എ ഗ്ലാൻസിന്റെ 46-ാം പതിപ്പാണിത്.

Advertisment

Also Read:ടിക്കറ്റില്ലാത്ത യാത്ര: റെയിൽവേയ്ക്ക് പിഴയായി ലഭിച്ചത് 1,781 കോടി രൂപ

യാത്രക്കാർക്ക് ട്രെയിനുകളുടെ റൂട്ടുകളെക്കുറിച്ചും സമയക്രമത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രീമിയം ട്രെയിനുകളുടെ പുതുക്കിയ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും യാത്രാസമയം കുറയ്ക്കുന്നതിനും മുൻഗണന നൽകിയാണ് പുതിയ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്.

പ്രധാന സവിശേഷതകൾ

രാജ്യത്തുടനീളം ഓടുന്ന 1400-ലധികം ട്രെയിനുകളുടെ പൂർണ്ണമായ സമയക്രമം ഇതിൽ ഉണ്ടാകും. ഈ വർഷം സർവീസ് ആരംഭിച്ച വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് റാപ്പിഡ് റെയിൽ എന്നിവയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read:റെയിൽവേയിൽ നിർണായക മാറ്റം; വെയ്റ്റിംഗ് ലിസ്റ്റ്, ആർ.എ.സി യാത്രക്കാർക്ക് ആശ്വാസവാർത്ത

ഓരോ ക്ലാസിലുമുള്ള ട്രെയിനുകളുടെ കിലോമീറ്റർ അടിസ്ഥാനത്തിലുള്ള നിരക്കുകൾ വിശദീകരിക്കുന്ന ഫെയർ ചാർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.ടിക്കറ്റ് റിസർവേഷൻ, റദ്ദാക്കൽ എന്നിവ സംബന്ധിച്ച വിവരങ്ങൾ, സ്റ്റേഷനുകളിലും ട്രെയിനുകളിലും ലഭ്യമായ യാത്രക്കാരുടെ സൗകര്യങ്ങൾ, കാറ്ററിംഗ് നിരക്കുകൾ, മെനു എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്.റെയിൽവേയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാകും.

Also Read:ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; ഡിസംബർ 26 മുതൽ പുതിയ നിരക്ക്

യാത്രക്കാർ തങ്ങളുടെ യാത്രയ്ക്ക് മുൻപായി പുതിയ സമയക്രമമനുസരിച്ചുള്ള ട്രെയിനുകളുടെ സമയങ്ങൾ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റംവഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റെയിൽവേ നിർദ്ദേശിച്ചു.

'ട്രെയിൻസ് അറ്റ് എ ഗ്ലാൻസ് 2026'-ന്റെ പിഡിഎഫ് പതിപ്പ് റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.indianrailways.gov.in. എന്ന സൈറ്റിൽ ലഭ്യമാകും.

Read More:എക്സിലെ പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്രം; നോട്ടീസുകളിൽ പകുതിയും ചൂണ്ടിക്കാട്ടിയത് ക്രമസമാധാന പ്രശ്നം

Indian Railway Train Ticket Booking

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: