ന്യൂഡൽഹി: ഇന്ത്യൻ റയിൽവേയുടെ ആദ്യ സൗരോർജ്ജ ഡെമു ട്രയിൻ പുറത്തിറക്കി. ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ട് റയിൽവേ നടപ്പിലാക്കിയ പദ്ധതികളുടെ ഭാഗമായാണ് ആദ്യ ഡെമു ട്രയിൻ പുറത്തിറക്കിയത്.

Indian Railway, Solar Energy, Demu Train, ഡെമു തീവണ്ടി, സൗരോർജ്ജം, സൗരോർജ്ജ തീവണ്ടി, ഇന്ത്യൻ റയിൽവേ

Railway Minister Suresh Prabhu. Solar Powered Environment friendly DEMU trains which shown to media person at Safdarjung railway station to Nizamuddin, in New Delhi on Friday.July 14, 2017. Express Photo by Abhinav Saha

1600 എച്ച്പി ശക്തിയുള്ള സൗരോർജ്ജ ഡെമു ട്രയിനാണ് സഫ്ദർജംഗ് റയിൽവേ സ്റ്റേഷനിൽ പുറത്തിറക്കിയിരിക്കുന്നത്. 16 സോളാർ പാനലുകൾ വീതം ഘടിപ്പിച്ച ആറ് കംപാർട്ട്മെന്റുകളാണ് ട്രയിനിലുള്ളത്.

ട്രയിനിന് അകത്ത് ആവശ്യമായ എല്ലാ കാര്യങ്ങൾക്കുമുള്ള വൈദ്യുതി ഈ പാനലുകൾ വഴി ലഭിക്കും. കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭുവാണ് ഷകുർബസ്തി ഷെഡിൽ ട്രയിനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

കഴിഞ്ഞ റയിൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അഞ്ച് വർഷത്തിനുള്ളിൽ 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഫോസിൽ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് റയിൽവേ മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ ആദ്യഘട്ട പദ്ധതിയായിരുന്നു ഇന്ന് യാാഥാർത്ഥ്യമായത്.

പ്രതിവർഷം 90800 ലിറ്റർ ഡീസൽ ഉപയോഗം കുറച്ച് പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡ് 239 ടൺ കുറയ്ക്കാനാണ് റയിൽവേ ലക്ഷ്യമിട്ടിരിക്കുന്നത്.

Solar Powered Environment friendly DEMU trains which shown to media person at Safdarjung railway station to Nizamuddin, in New Delhi on Friday.July 14, 2017. Express Photo by Abhinav Saha

ലെവൽ ക്രോസിംഗുകളിലും റയിൽവേ സ്റ്റേഷന്റെ മേൽക്കൂരകൾക്ക് മുകളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിക്കാനുള്ള തീരുമാനം ഇപ്പോൾ തന്നെ റയിൽവേ നടപ്പിലാക്കുന്നുണ്ട്.

ചെന്നൈയിലും അമൃത്സറിലും ഡെമു ട്രയിനുകൾക്ക് സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള ചുമതല നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാക്സൺ എഞ്ചിനീയേർസ് ലിമിറ്റഡിനാണ് നൽകിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook