Indian Railways IRCTC Revised Train Fare: പുതുവര്‍ഷദിനമായ ജനുവരി ഒന്ന് മുതല്‍ പുതുക്കിയ ട്രെയിന്‍ യാത്രാ നിരക്കുകള്‍ നിലവില്‍ വരുമെന്ന് റെയില്‍വേ മന്ത്രാലയം ഇന്ന് അറിയിച്ചു.  റെയില്‍വേ മിനിസ്ട്രി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം, എസി ടിക്കറ്റുകള്‍ക്ക് കിലോമീറ്ററിന് നാല് പൈസ വീതവും ഓര്‍ഡിനറി നോണ്‍-എസി ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസ വീതവും എക്സ്പ്രസ്സ്‌ നോണ്‍-എസി ട്രെയിനുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതവും വര്‍ധനവുണ്ടാകും.

Read in English: Train travel to be costlier in new year, AC journey to cost 4 paisa per km more

Indian Railways Revised Train Fare: പുതുക്കിയ ട്രെയിന്‍ യാത്രാ നിരക്കുകള്‍ ഇങ്ങനെ

  • സബര്‍ബന്‍ സിംഗിള്‍ ജേര്‍ണി: മാറ്റമില്ല
  • സീസണ്‍ ടിക്കറ്റ് (സബര്‍ബന്‍, നോണ്‍-സബര്‍ബന്‍): മാറ്റമില്ല

ഓര്‍ഡിനറി നോണ്‍-എസി (നോണ്‍-സബര്‍ബന്‍)

  • സെക്കന്റ്‌ ക്ലാസ് ഓര്‍ഡിനറി: കിലോമീറ്ററിന് 01 പൈസ
  • സ്ലീപര്‍ ക്ലാസ് ഓര്‍ഡിനറി: കിലോമീറ്ററിന് 01 പൈസ
  • ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി: കിലോമീറ്ററിന് 01 പൈസ

മെയില്‍/എക്സ്പ്രസ്സ്‌ നോണ്‍-എസി

  • സെക്കന്റ്‌ ക്ലാസ്സ്‌ (മെയില്‍/എക്സ്പ്രസ്സ്‌): കിലോമീറ്ററിന് 02 പൈസ
  • സ്ലീപര്‍ ക്ലാസ്സ് (മെയില്‍/എക്സ്പ്രസ്സ്‌): കിലോമീറ്ററിന് 02 പൈസ
  • ഫസ്റ്റ് ക്ലാസ്സ്‌ (മെയില്‍/എക്സ്പ്രസ്സ്‌): കിലോമീറ്ററിന് 02 പൈസ

എസി ക്ലാസുകള്‍

  • എസി ചെയര്‍ കാര്‍: കിലോമീറ്ററിന് 04 പൈസ
  • എസി ത്രീ ടയര്‍/3E: കിലോമീറ്ററിന് 04 പൈസ
  • എസി ടൂ ടയര്‍: കിലോമീറ്ററിന് 04 പൈസ
  • എസി ഫസ്റ്റ് ക്ലാസ്സ്‌/ഇസി/ഇഎ: കിലോമീറ്ററിന് 04 പൈസ

രാജധാനി, ശതാബ്ദി, ടുരന്‍ടോ, വന്ദേ ഭാരത്‌, തേജസ്‌, ഹംസഫര്‍, മഹാമന, ഗതിമാന്‍, ഗരീബ് രത്, അന്ത്യോദയ, ജനശതാബ്ദി, രാജ്യറാണി, യുവ എക്സ്പ്രസ്സ്‌, സുവിധ, മറ്റു സ്പെഷ്യല്‍ ട്രെയിനുകള്‍, എസി മേമു (നോണ്‍-സബര്‍ബന്‍), എസി ടെമു (നോണ്‍-സബര്‍ബന്‍) എന്നിവയിലെ നിരക്കുകളും മേല്‍പ്പറഞ്ഞ രീതിയില്‍ പുതുക്കപ്പെടും.

എന്നാല്‍ റിസര്‍വേഷന്‍ ഫീസ്‌, സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ്ജ് എന്നിവയില്‍ മാറ്റമില്ല. ജിഎസ്ടി നിരക്കുകളും, അതാതു സമയത്തെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ബാധകമാണ്.

Read Here: Train fare hike: പുതുവര്‍ഷത്തിൽ ഇരുട്ടടി; ട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook