/indian-express-malayalam/media/media_files/2026/02/01/railway-2026-02-01-14-34-59.jpg)
ബജറ്റ് പ്രഖ്യാപനം
Railway Budget 2026-27 Announcements: ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വികസന കുതിപ്പിന് കരുത്തുപകരാൻ 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ വൻ തുക വകയിരുത്തി. മൊത്തം 2.93 ലക്ഷം കോടി രൂപയുടെ വിഹിതമാണ് റെയിൽവേ മന്ത്രാലയത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.
Also Read: ബജറ്റിൽ 'സിറ്റി ഇക്കണോമിക് റീജിയണുകൾ'; വൻ സാമ്പത്തിക കുതിപ്പിനൊരുങ്ങി ഇന്ത്യ
പുതിയ പാതകളുടെ നിർമ്മാണം, പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റം എന്നിവയ്ക്ക് ബജറ്റിൽ പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്. ഇതിനായി 2,93,030 കോടി രൂപയുടെ മൂലധന ചെലവാണ് ലക്ഷ്യമിടുന്നത്. സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതികൾക്ക് വലിയൊരു തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ, അമൃത് ഭാരത് ട്രെയിനുകൾ എന്നിവയുടെ വിപുലീകരണവും ബജറ്റിന്റെ ലക്ഷ്യമാണ്.
കിഴക്കൻ മേഖലയിലെ ഡങ്കുനിയിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലെ സൂറത്തിലേക്കുള്ള പുതിയ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറും ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ സ്ഥാപിക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്.
Also Read: വികസിത് ഭാരത് ലക്ഷ്യം; 2026 കേന്ദ്ര ബജറ്റിലെ 20 പ്രധാന പ്രഖ്യാപനങ്ങൾ
2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് റെയിൽവേ മേഖലയിലെ ഈ വൻ പ്രഖ്യാപനം നടത്തിയത്. 'ഗ്രോത്ത് കണക്ടറുകൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതിയിലൂടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Also Read: ബജറ്റ് അവതരണം പൂർത്തിയായി, നികുതി ഇളവുകൾ പ്രഖ്യാപിച്ചു, കേരളത്തിന് നിരാശ
പ്രധാന റൂട്ടുകൾ
- മുംബൈ – പൂനെ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെയും ഐടി ഹബ്ബിനെയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ യാത്രാസമയം 90 മിനിറ്റിൽ താഴെയായി കുറയും.
- പൂനെ – ഹൈദരാബാദ്: മഹാരാഷ്ട്രയിലെയും തെലങ്കാനയിലെയും വ്യവസായ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
- ഹൈദരാബാദ് – ബെംഗളൂരു: ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന ഐടി നഗരങ്ങൾ തമ്മിലുള്ള യാത്ര സുഗമമാക്കും.
- ഹൈദരാബാദ് – ചെന്നൈ: ചെന്നൈയും ഹൈദരാബാദും തമ്മിലുള്ള ദൂരം അതിവേഗം താണ്ടാം.
- ബെംഗളൂരു – ചെന്നൈ: വ്യവസായ-സാങ്കേതിക മേഖലകളിലെ വികസനത്തിന് ഈ ഇടനാഴി കരുത്തുപകരും.
- ഡൽഹി – വാരണാസി: ഉത്തരേന്ത്യൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന പാത.
- വാരണാസി – സിലിഗുരി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിൽ തന്ത്രപ്രധാനമായ റൂട്ട്.
പരിസ്ഥിതി സൗഹൃദപരമായ യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനും ഈ പദ്ധതികൾ നിർണായകമാകുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.
Read More: ബയോഫാർമ മേഖലയ്ക്ക് 10,000 കോടിയുടെ ഉത്തേജനം: ആഗോള ഹബ്ബാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us