scorecardresearch

ജനശാതാബ്ദിയുടെ പകരക്കാരന് പേരിട്ടു; രാജ്യത്തെ വേഗമേറിയ തീവണ്ടി വന്ദേ ഭാരത് എക്സ്പ്രസ്

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്

author-image
WebDesk
New Update
emalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,

ന്യൂഡൽഹി: പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച എൻജിൻ രഹിത അതിവേഗ തീവണ്ടിയായ ടെയിൻ 18 ഇനി അറിയപ്പെടുക വന്ദേഭാരത് എക്സ്പ്രസ് എന്ന പേരിൽ. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ട്രെയിനിന്റെ പേര് പ്രഖ്യാപിച്ചത്. ഡൽഹി - വാരണാസി റൂട്ടിലാകും വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്ഓഫ് ചെയ്യും.

Advertisment

പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ട്രെയിനിന് നിരവധി പേരുകൾ നിർദ്ദേശിക്കപ്പെട്ടെങ്കിലും വന്ദേഭാരത് എക്സ്പ്രസ് എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിനൊരു സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റായി ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടാണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. പൂര്‍ണമായും ശീതികരിച്ച കോച്ചുകളാണ് ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്.

നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമാകും പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് സർവ്വീസ് നടത്തുക. ജിപിഎസ്, ഓട്ടോമാറ്റിക് ഡോർ, ട്രോയിനിന്റെ വേഗത കാണിക്കുന്ന സ്ക്രീൻ ഉൾപ്പടെ നിരവധി ആധുനിക സംവിധാനങ്ങളാണ് വന്ദേ ഭാരത് എക്സ്പ്രസിൽ ഒരുക്കിയിരിക്കുന്നത്.

Advertisment

Indian Railway Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: