ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഡല്‍ഹി ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ‘നിയമനടപടികള്‍ക്ക് വിധേയമാക്കേണ്ട വകുപ്പ്’ റെയില്‍വേയാണെന്നാണ്‌ കോടതി പറഞ്ഞത്.
“റെയില്‍വേ ആരുടേയും ഒരു നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ല എന്നതാണ് പ്രശ്നം. അതുകൊണ്ടാണ് നിങ്ങളെ കൂടുതലായി നിയമനടപടികള്‍ക്ക് വിധേയമാക്കേണ്ടത്. നിങ്ങളുടെ ട്രെയിനുകള്‍ ഒക്കെ മെല്ലെയാണ് ഓടുന്നത്. നിങ്ങളുടെ ട്രാക്കുകള്‍ വൃത്തിഹീനമാണ്. അതിനെയൊന്നും അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നിങ്ങള്‍ക്കില്ല. നിങ്ങള്‍ 40 കിലോമീറ്റര്‍ വേഗത്തിലാണ് പോവുന്നത്. നിങ്ങള്‍ അങ്ങനെതന്നെ തുടര്‍ന്നുകൊള്ളുക. റെയില്‍വേയോട്  കോടതി പറഞ്ഞു.

റെയില്‍വേ സ്റ്റാഫ് കോളനികള്‍ക്കായുള്ള സര്‍വ്വീസ് ചാര്‍ജ്ജായി 48.73 കോടി രൂപ ആവശ്യപ്പെട്ട ഉത്തരഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ വിജ്ഞാപനത്തെ ചോദ്യംചെയ്തുകൊണ്ട് റെയില്‍വേ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതിനിടയിലാണ് കോടതിയുടെ വിമര്‍ശനം. ജൂണ്‍ ഏഴിനു നല്‍കിയ വിജ്ഞാപനത്തെ പിന്‍വലിക്കാനുള്ള റെയില്‍വേയുടെ ആവശ്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി സര്‍ക്കാരിനും മുനിസിപ്പാലിറ്റിക്കും കോടതി നോടീസ് നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ