ജ​ക്കാ​ർ​ത്ത: ഇന്ത്യൻ വംശജയും ലോകബാങ്കിലെ സാമ്പത്തിക വിദഗ്‌ദ്ധയുമായ ആകാൻഷ പാണ്ഡെ ബാലിയിലെ ബീച്ചിൽ മുങ്ങിമരിച്ചു. സിങ്കപ്പൂരിൽ സ്ഥിര താാമസക്കാരിയായ ആകാൻഷ അവധിക്കാലം ആഘോഷിക്കാനാണ് ബാലിയിലെത്തിയത്.

ബാലിയിലെ സെമിന്യാക് എന്ന സ്ഥലത്തെ ഡബിൾ സിക്സ് ബീച്ചിൽ വച്ചാണ് അപകടം നടന്നത്. ശക്തമായി തിരയൊഴുകുന്ന ഭാഗത്തേക്ക് പോയ ഇവരെ സുരക്ഷ ഗാർഡുകൾ വിലക്കിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഇവർ മുന്നോട്ട് പോയി. ശക്തമായ തിരയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇവരെ സുരക്ഷ ഗാർഡുകൾ രക്ഷിച്ച് കരയ്ക്ക് എത്തിച്ചിരുന്നു.

ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ട് തവണ വിലക്കിയതാണെന്നാണ് സുരക്ഷ വിഭാഗത്തിന്റെ ചുമതലക്കാരൻ പറഞ്ഞത്.

“ശക്തമായ തിരയുളള ഭാഗത്ത് അവർ നീന്താനായി പോയി. ഞങ്ങളവരെ തിരികെ വിളിപ്പിച്ചു. അവർ തിരികെ വന്നപ്പോൾ അവിടെ ശക്തമായ തിരയുണ്ടെന്ന് പറഞ്ഞു. അത് കേട്ട ശേഷം അവർ വീണ്ടും അങ്ങോട്ടേക്ക് പോയി. ഞങ്ങൾ വീണ്ടും വിലക്കിയെങ്കിലും അവർ തിരികെ വന്നില്ല. പിന്നീടാണ് അപകടം ഉണ്ടായത്,” അദ്ദേഹം പറഞ്ഞു.

അമേരിക്കൻ പൗരത്വം ഉളള ആകാൻഷു പാണ്ഡെ ലോക ബാങ്കിൽ ആരോഗ്യ-സാമ്പത്തിക വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. പശ്ചിമ ഏഷ്യയും വടക്കൻ ആഫ്രിക്കയുമാണ് ഇവരുടെ പ്രവർത്തന കേന്ദ്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook