scorecardresearch

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു

ടൊറന്റോ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ശിവാങ്ക് അവസ്തി എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്

ടൊറന്റോ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ശിവാങ്ക് അവസ്തി എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്

author-image
WebDesk
New Update
Indian shot dead Canada

ചിത്രം: ടൊറന്റോ പൊലീസ്/ എക്സ്

ടൊറന്റോ: കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാമ്പസിന് സമീപം ഇന്ത്യൻ വംശജനായ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ശിവാങ്ക്.

Advertisment

ടൊറന്റോയിൽ  ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 3:30-ഓടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നതെന്ന് ടൊറന്റോ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

Also Read: 'മരിച്ച ഭീകരർ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ'; നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്

വനമേഖലയിലെ നടപ്പാതയിലൂടെ പോയെ ആളാണ് ശിവങ്കിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ടൊറന്റോ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Also Read: കിളിമഞ്ചാരോ പർവതത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം

അക്രമിയെക്കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.  സംഭവത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ദുഖം രേഖപ്പെടുത്തി. ശിവാങ്കിന്റെ കുടുംബവുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Read More: അസമിൽ രൂപത സ്‌കൂളിനുനേരെ ആക്രമണം; ബജ്‌റംഗ് ദൾ പ്രവർത്തകർ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്തു

Canada Shot Dead Indian Students

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: