വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റ് വനിതാ നേതാവ്. കാലിഫോര്‍ണിയയുടെ മുന്‍ അറ്റോണി ജനറലും നിലവിലെ സെനറ്റ് അംഗവുമായ കമല ഹാരിസാണ് 2020 തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചത്.

കമലയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നും ജമൈക്കയില്‍ നിന്നും കുടിയേറിയവരാണ്. ഡെമോക്രാറ്റുകള്‍ക്കിടയിലെ സ്വാധീനം, ന്യൂനപക്ഷ വോട്ടര്‍മാരുമായുളള ബന്ധം എന്നിവ കമലക്ക് അനുകൂലമായേക്കും. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് ആദ്യം പ്രഖ്യാപിക്കുന്ന ഡെമോക്രാറ്റ് പ്രതിനിധിയാണ് കമല.

ട്രംപിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള നേതാവാണ് കമല. കാലിഫോര്‍ണിയയില്‍ നിന്നും സെനറ്റിലെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായി 2016 ല്‍ കമല ചരിത്രം കുറിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook