ന്യൂഡൽഹി: ഒക്ടോബർ മുതൽ ഡിസംബർ വരെയുളള മൂന്നാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ഇരട്ടിയിലധികം രൂപ ലാഭം. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 3696 കോടി ലാഭം നേടിയ കമ്പനി 7883 കോടി ലാഭമാണ് മൂന്നാം പാദത്തിലെ മൂന്ന് മാസം കൊണ്ട് നേടിയത്.

2016 ൽ ആരംഭിച്ച സാമ്പത്തിക വർഷത്തിന് ശേഷം ആദ്യമായാണ് ഒരു പാദത്തിൽ ഇത്രയും ലാഭം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നേടുന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മൂന്നാം പാദത്തിലെ ലാഭം കുത്തനെ ഉയർത്തിയത്.

ഒരു ബാരൽ ക്രൂഡ് ഓയിൽ സംസ്കരിച്ച് പെട്രോളിയം ഉൽപ്പന്നമാക്കുന്നത് വഴി 12.32 ഡോളറാണ് മൂന്നാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ലഭിച്ചത്. കഴിഞ്ഞ പാദത്തിൽ ഇത് 7.98 ഡോളറായിരുന്നു. ലാഭക്കണക്ക് പുറത്തുവന്നതോടെ ഓഹരി വിപണിയിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നേട്ടമുണ്ടായി. 4 ശതമാനത്തോളം ഓഹരി വില നേട്ടമുണ്ടാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ